ക്ഷീണം തോന്നുമ്പോള്‍ തലവേദനയെടുക്കുമ്പോള്‍ ഒക്കെ ചായയോ കോഫിയോ കുടിക്കുന്നത് നമ്മളില്‍ പലര്‍ക്കും ശീലമാണ്. തളര്‍ച്ച മാറി ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനാണ് ഇങ്ങനെ കാപ്പിയും ചായയും കുടിക്കുന്നത്. തുടര്‍ച്ചയായി കോഫി കുടിക്കുന്നവരും ഇതിലുണ്ട്. ഇത്തരത്തില്‍ കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിനൊക്കെ പകരം ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാനായി കഴിക്കാവുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

പ്രോട്ടീനുകള്‍ സമ്പന്നമാണ് മുട്ട. കൂടാതെ ഇതില്‍ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കും.ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.   

നട്‌സും വിത്തുകളും ഡയറ്റില്‍ പതിവാക്കുന്നത് ശരീരത്തിന് നല്ലതാണ്. കൂടാതെ വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നട്‌സുകളും വിത്തുകളും കഴിക്കുന്നത് ക്ഷീണം അകറ്റാനും ഊര്‍ജ്ജം ലഭിക്കാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും ഗുണം ചെയ്യും.

വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബനാന കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.  ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്‌സ് കഴിക്കുന്നതും  ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും.

ബെറി പഴങ്ങള്‍ കഴിക്കാനും മറക്കറുത്. ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവ ശരീരത്തിന് ഊര്‍ജവും ഉന്മേഷവും പകരും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)