പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളാണ് ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നത്. ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ ഭക്ഷണത്തിലും കൃത്യമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികയോടെ ചെറുപ്പമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും അത്തരം ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഗുണം ചെയ്യും.ബെറി പഴങ്ങളായസ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മുട്ട കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രായം കൂടുന്നത് തടയാം.ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. കാപ്‌സിക്കം കഴിക്കുന്നതും നല്ലതാണ്. കാപ്‌സിക്കത്തിലെ വിറ്റാമിന്‍ സിയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും.അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

നട്‌സും വിത്തുകളും ഡയറ്റില്‍ പതിവാക്കുന്നത് നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്‌സ്, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് വിത്തുകള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)