നമ്മുടെ ശരീരത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ഭക്ഷണമാണ് പ്രധാനപങ്കുവഹിക്കുന്നത്. അതുപോലെ കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ശരിയായരീതിയില്‍ ഫലപ്രദമാകണമെങ്കില്‍ കുടലിന്റെ ആരോഗ്യവും മെച്ചമുള്ളതാകണം.നമ്മുടെ ദഹനവ്യവസ്ഥയില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ട്. നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ കുടലില്‍ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ കുടലിലെ ചീത്ത ബാക്ടീരിയകളെയും വിരശല്യവും അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഒന്നാണ് വെളുത്തുള്ളി. ആന്റി മൈക്രോബയല്‍ ഗുണങ്ങളാല്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇത് ശരീരത്തിലെ വിരകള്‍, അനാരോഗ്യകരമായ ബാക്ടീരിയകള്‍ എന്നിവയെ അകറ്റാന്‍ ഗുണം ചെയ്യും.
Also Read
ഇഞ്ചി കഴിക്കുന്നതും ഗുണം ചെയ്യും. ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചീത്ത ബാക്ടീരിയകളെ അകറ്റി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി ഗുണകരമാണ്.
വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നതും ഗുണം ചെയ്യും.നിര്‍ജ്ജലീകരണത്തെ തടയാനും കുടലിലെ വിരകളെ അകറ്റാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനപ്പെടും.പപ്പായ വിത്തുകള്‍ കഴിക്കുന്നതും ഗുണം ചെയ്യും. പപ്പായ വിത്തുകളും കുടലിലെ ചീത്ത ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കും.
മഞ്ഞളും ഇത്തരത്തില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ അകറ്റാന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: deworm,Garlic,Ginger,Turmeric,Cucumber seeds, Papaya Seeds,food
Published: 04 Feb 2024, 04:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented