മ്മള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ അതിയായ ആഗ്രഹം തോന്നാറില്ലേ? ചിലര്‍ക്ക് അത് മധുരപലഹാരങ്ങളാകാം മറ്റു ചിലര്‍ക്കാവട്ടെ ഉപ്പിലിട്ട ഭക്ഷണങ്ങളോടാണ് താത്പര്യം. ഇത്തരത്തിലുള്ള ഭക്ഷണക്കൊതിയ്ക്ക് പിന്നില്‍ പോഷകങ്ങളുടെ കുറവാണ് പ്രധാന കാരണം. ചില ഭക്ഷണക്കൊതികളും കാരണങ്ങളറിഞ്ഞിരിക്കാം.

To advertise here,

നിങ്ങള്‍ക്ക് ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ഇത് മധുരം കഴിക്കാനുളള വെറും ആഗ്രഹം മാത്രമായി കരുതരുത്. ഇത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവിനെയാണ് കാണിക്കുന്നത്. അസ്ഥികളുടെയും പേശീകളുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും മഗ്നീഷ്യം ആവശ്യമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്‌നീഷ്യം ആവശ്യമുണ്ട്. ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്‌സ്, ചണവിത്ത്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് മഗ്‌നീഷ്യം ലഭിക്കാന്‍ സഹായിക്കും. 

ചിക്കന്‍ കഴിക്കാന്‍ ഇടയ്ക്കിടയ്ക്ക് ആഗ്രഹം തോന്നുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ കുറവിനെയാണ് കാണിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ഇലക്കറികളും പയറു വര്‍ഗങ്ങളും പതിവാക്കാം.

ഉപ്പുള്ള ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ സോഡിയത്തിന്റെ കുറവാകാം. അതുപോലെ ഉറക്കക്കുറവ്, പി.എം.എസ് (പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം) മൈഗ്രെയ്ന്‍, ചില മരുന്നുകളുടെ ഉപയോഗം ,നിര്‍ജ്ജലീകരണം എന്നിവയാലും ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. അഡിസണ്‍സ് രോഗവും ഉപ്പിനോടുള്ള
ആസക്തിക്ക് പിന്നിലെ കാരണമാകാം.  ശരീരം ആവശ്യത്തിന് ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്.  ഉപ്പ് ആസക്തി അധികമായാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിയും നിസാരമായി കരുതരുത്. പാസ്ത, ബ്രെഡ്, ചോറ് തുടങ്ങിയ  ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ ചിലപ്പോള്‍ നൈട്രജന്റെ കുറവാകാം കാരണം. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.

ഐസ് കഴിക്കാന്‍ കൊതിയുള്ളവരും നമ്മുടെ ചുറ്റിലുമുണ്ട്. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് തന്നെയാണ് ഇതും കാണിക്കുന്നത്. പാഗോഫാഗിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അനീമിയ ഉള്ളവരിലും വായില്‍ വീക്കവും മറ്റു പ്രശ്‌നങ്ങള്‍ ഉള്ളവരും ഐസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇരുമ്പടങ്ങിയ ഭക്ഷണം കഴിച്ച് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)