പശ്ചിമാഫ്രിക്കയിലെ കോക്കോ മരങ്ങളെ തുടച്ചുനീക്കുന്ന വൈറസ് ബാധ ചോക്‌ളേറ്റ് ഉത്പാദനത്തിന് വെല്ലുവിളിയാകുന്നു. കോക്കോ സ്വോളെന്‍ ഷൂട്ട് വൈറസ് ഡിസീസാണ് കൊക്കോമരങ്ങളെ ബാധിച്ചിരിക്കുന്നത്. ലോകത്തിലെ ചോക്‌ളേറ്റ് ഉത്പാദനത്തിന്റെ പകുതിയും ഘാനയിലേയും കോട്ട് ഡി ഐവറിയിലെയും കൊക്കോമരങ്ങളില്‍ നിന്നാണ്. ഘാനയില്‍ കൊക്കോ കര്‍ഷകര്‍ക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇങ്ങനെ നഷ്ടമുണ്ടായിരിക്കുന്നത്.
മീലി ബഗുകളെന്ന പ്രാണികളൂടെയാണ് കൊക്കോമരങ്ങളില്‍ ഈ വൈറസെത്തുന്നത്. ഇതോടെ ആരോഗ്യമുള്ള മരങ്ങളുടെ ഇലകള്‍ക്ക് നിറവ്യത്യാസം, തണ്ടുകളില്‍ വീര്‍പ്പ്, വികലമായി രീതിയിലുള്ള വളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. രോഗം ബാധിക്കുന്ന ആദ്യവര്‍ഷത്തില്‍ മരങ്ങളുടെ വിളവ് കുറഞ്ഞുവരും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മരം നശിച്ചുപോകുകയും ചെയ്യും. ഇതിനകം 250 ദശലക്ഷത്തിലധികം മരങ്ങള്‍ നശിക്കുകയുണ്ടായി.
ഈ വൈറസ് ബാധ ചോക്‌ളേറ്റിന്റെ ആഗോളവിതരണത്തെത്തന്നെ ഹാനികരമായാണ് ബാധിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കീടനാശിനികളെക്കൊണ്ടുപോലും ഈ പ്രാണികളെ ഫലപ്രദമായി തുരത്താന്‍ കഴിയുന്നില്ല. രോഗബാധിതമായ മരങ്ങള്‍ വെട്ടിമാറ്റിയും പ്രതിരോധശേഷിയുള്ള മരങ്ങള്‍ വളര്‍ത്തിയും രോഗം പടരുന്നത് തടയാന്‍ കര്‍ഷകര്‍ പരിശ്രമിക്കുന്നുണ്ട്.
മരങ്ങളില്‍ മരുന്നുപ്രയോഗം നടത്തുന്നത് ഫലപ്രദമായി കാണുന്നുവെങ്കിലും അത് കര്‍ഷകര്‍ക്ക് താങ്ങാവുന്ന ചെലവിലും അപ്പുറത്താണ്. അതോടൊപ്പം മരുന്നുപ്രയോഗം നടത്തിയ മരങ്ങള്‍ കായ്ഫലം തരുന്നതും കുറവാണ്. മരങ്ങള്‍ അകത്തി നടുകയെന്നതാണ് ഗവേഷകര്‍ കണ്ടെത്തിയ പുതിയ പരിഹാരം.
പ്രത്യേക അകലത്തില്‍ മരങ്ങള്‍ നടുമ്പോള്‍ പ്രാണികളുടെ സഞ്ചാരപഥത്തില്‍ നിന്നും മരങ്ങള്‍ ദൂരെയാകുകയും വൈറസ് ബാധയെ ചെറുത്തുകൊണ്ടുവരാനും കഴിയും. പലതരത്തിലുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ഷകര്‍ അവലംബിക്കുന്നുണ്ട്. വൈറസ്ബാധയെ ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോക്‌ളേറ്റ് ഉത്പാദനത്തില്‍ ഭീമമായ കുറവ് വന്നേക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: World's Chocolate Supply Under Threat From Rapidly Spreading Virus
Published: 30 Apr 2024, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented