തലമുടി കൊഴിയുന്നത് നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് നിരവധി കാരണങ്ങളുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മറ്റു ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പഞ്ചസാര കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Also Read
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഇവയില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. ജങ്ക് ഫുഡും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്സും തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
കൃത്രിമ മധുര പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതല്ല. സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണണം. ഇവ തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.കഫൈനിന്റെ അമിത ഉപയോഗവും,മദ്യവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും.
Content Highlights: Hair Loss,haircare,food,sugar,Artificial sweeteners,Excessive caffeine,food
Published: 19 Jan 2024, 11:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented