പ്രഭാതഭക്ഷണത്തിനായി പൊതുവേ നമ്മുടെ അടുക്കളയിലൊരുങ്ങുന്ന ഒന്നാണ് പൂരി. എന്നാല്‍ എണ്ണയധികമുള്ള ഭക്ഷണമായതിനാല്‍ ഇതൊഴിവാക്കുന്നവരും നമുക്കിടയിലുണ്ട്. പൂരിയില്‍ എണ്ണ അധികം പിടിക്കാതിരിക്കാന്‍ ചില ടിപ്‌സുകള്‍ പരീക്ഷിക്കാം. ഇനി എണ്ണപ്പേടിയില്‍ പൂരി കഴിക്കാതെയിരിക്കേണ്ട.
ഇവ പരീക്ഷിക്കാം.
Also Read
മാവ് കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് കാല്‍ കപ്പ് റവ കൂടി ഉപയോഗിക്കാം. ഇതില്‍ ഒരു ടീ സ്പൂണ്‍ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ കുഴച്ചു വയ്ക്കണം. അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയില്‍ എണ്ണ പിടിക്കാതിരിക്കാന്‍ സഹായിക്കും. പൂരി കൂടുതല്‍ മൃദുലമാക്കുകയും ചെയ്യും.
അധികം വെള്ളം ചേര്‍ക്കാതെ മാവ് കുറയ്ക്കുന്നത് പൂരിയില്‍ എണ്ണ അധികം പിടിക്കാതിരിക്കാന്‍ സഹായിക്കും.പൂരി ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് ആവശ്യമായത്. പൂരി വേഗത്തില്‍ നന്നായി പൊങ്ങി വരാന്‍ ഇത് സഹായിക്കും.
എണ്ണയിലേക്ക് പൂരി ഇടുമ്പോള്‍ നേരെ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. പതുക്കെ ചരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യതയേറും. എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ പൂരി ഇടാന്‍ പാടുള്ളൂ. പൂരി കൂടുതല്‍ എണ്ണ കുടിക്കാതിരിക്കാന്‍ ഇത് പ്രയോജനപ്പെടും.
Content Highlights: quick tips to make fluffy pooris
Published: 21 Jun 2024, 03:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented