ചര്‍മപ്രശ്നങ്ങളും മുടികൊഴിച്ചിലുമെല്ലാം നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ 'ഇ'. തലമുടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍-ഇ വളരെ പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍ ഇ കുറഞ്ഞാല്‍ പല പ്രശ്നങ്ങളും ഉണ്ടാകും.
വിറ്റാമിന്‍ ഇ-യുടെ കുറവു മുടികൊഴിച്ചില്‍, വരണ്ട ചര്‍മം എന്നിവയ്ക്കും കാരണമാകും. വിറ്റാമിന്‍ ഇ-യില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ചര്‍മസംരക്ഷണത്തിന് ഗുണം ചെയ്യുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മപ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിന്‍ 'ഇ' അടങ്ങിയ ചില ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
Also Read
ബദാം വിറ്റാമിന്‍ ഇ-യുടെ നല്ലൊരു ഉറവിടമാണ്. മഗ്നീഷ്യം, അയണ്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണകരമാണ്. കൂടാതെ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഇവ കഴിക്കുന്നത് വളരെ നല്ലതാണ്.
പപ്പായയിലും വിറ്റാമിന്‍ ഇ-യും സി-യും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരേയേറെ ഗുണം ചെയ്യും.
ഫൈബറും മഗ്നീഷ്യവും വിറ്റാമിന്‍ ഇ-യും അടങ്ങിയ സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ പതിവാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഇത് ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
വിറ്റാമിന്‍ ഇ-യും സി-യും മഗ്നീഷ്യവും ഫോളേറ്റും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര നിര്‍ബന്ധമായും ഡയറ്റില്‍ വേണ്ട ഭക്ഷണമാണ്. ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. ചീര ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
വിറ്റാമിന്‍ ഇ കൊണ്ട് സമ്പന്നമായ ഭക്ഷണമാണ് നിലക്കടല. ഇതില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും
ചര്‍മത്തിന്റെ ആരോഗ്യ സംരംക്ഷണത്തിന് വലിയ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: vitamin E-Rich Foods,sunflower seeds,almond,spinach,food
Published: 28 Dec 2023, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented