വയറില്‍ കൊഴുപ്പടിയുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറിലെ കൊഴുപ്പ് അടിയുന്നതിന് പരിഹാരം കാണാന്‍ ഡയറ്റില്‍ ശ്രദ്ധ വെക്കേണ്ടതുണ്ട്. മധുരം കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും കഴിക്കുന്നത് ഗുണം ചെയ്യും. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയത്തെക്കുറിച്ച് അറിഞ്ഞിരിക്കാം.
നമ്മളുടെയെല്ലാം വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ഭക്ഷണങ്ങള്‍ക്ക് രുചിയും സ്വാദും കൂട്ടാന്‍ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Also Read
കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇവ രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പരിഹാരമാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ സഹായിക്കും. ഇതിനായി കറുവപ്പട്ട വെള്ളത്തില്‍ ചിയ വിത്തുകള്‍ ചേര്‍ത്ത് കുടിക്കാം.
ഫൈബര്‍ അടങ്ങിയ ചിയ വിത്തുകള്‍ക്കും വിശപ്പ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ ഗുണം ചെയ്യും. അതിനാല്‍ കറുവപ്പട്ടയിട്ട വെള്ളത്തില്‍ കുറച്ച് ചിയ വിത്തുകള്‍ കൂടി ചേര്‍ത്ത് കുടിക്കാം.
വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്. ഇവക്ക് കലോറിയും കുറവാണ്. ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ടയും ചിയ വിത്തുമിട്ട വെള്ളം ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും ഈ പാനീയം നല്ലതാണ്. പ്രമേഹ രോഗികള്‍ക്കും കറുവപ്പട്ട- ചിയ വിത്ത് വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: How adding Chia seeds to Cinnamon water can melt belly fat
Published: 31 Mar 2024, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented