പഴങ്ങളില്‍ പോഷകസമൃദ്ധമായ ഒന്നാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്. കലോറി കുറഞ്ഞ ഈ പഴത്തില്‍ ഫോളേറ്റ്, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ഡയറ്റില്‍ പതിവാക്കിയാല്‍ നിരവധി ഗുണങ്ങളാണുള്ളത്.
ഡയറ്റില്‍ നിന്നും മാതളനാരങ്ങ ഒഴിവാക്കരുതെന്ന് പറയുന്നതിന്റെ കാര്യങ്ങളറിഞ്ഞിരിക്കാം. മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോളിനെ തടയാന്‍ ഗുണം ചെയ്യുന്നു.
Also Read
മാതളനാരങ്ങ പോളിഫെനോളുകളും ഫ്ളേവനോയിഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ്. ഇത് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഇറാനിയന്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചനയുണ്ട്.
കൂടാതെ, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും മാതളനാരങ്ങ ഗുണം ചെയ്യും. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്സിഡേറ്റീവ് മെഡിസിന് ആന്‍ഡ് സെല്ലുലാര്‍ ലോംഗ്വിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതിലുള്ള വിറ്റാമിന്‍ സി ഉള്‍പ്പെടെ അവശ്യ വിറ്റാമിനുകള്‍ സഹായിക്കും. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂട്ടും. ഇത് അണുബാധകളെ ചെറുക്കുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി -ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും വന്‍കുടല്‍ പുണ്ണ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Health Benefits of Pomegranates
Published: 01 Jul 2024, 08:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented