ആര്‍ത്തവസമയം പലര്‍ക്കും പല തരം വേദനകളുടെ കൂടി സമയമാണ്. ക്ഷീണവും വയറുവേദനയും അനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. ശരീരത്തിനുണ്ടാകുന്ന വേദനകള്‍ക്കൊപ്പം ഹോര്‍മോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും അനുഭവിക്കുന്നവരും കുറവല്ല. ആര്‍ത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട് ആര്‍ത്തവ സമയത്ത് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് പൈനാപ്പിള്‍. കൂടാതെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. 'ബ്രോംലൈന്' എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈമും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ആര്‍ത്തവ വേദനയെ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
Also Read
പൈനാപ്പിളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. ഇവ അമിത രക്തസ്രാവത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണത്തിനും ഗുണം ചെയ്യും. വിളര്‍ച്ചയെ അകറ്റാനും തളര്‍ച്ച മാറ്റാനും ഇത് നല്ലതാണ്. ചിലര്‍ക്ക് ആര്‍ത്തവ ദിവസങ്ങളിലുണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ പൈനാപ്പിളിലെ മാംഗനീസ് ഗുണകരമാണ്.
ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവയും ഇതിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പൈനാപ്പിള്‍ കോളാജന്‍ ഉത്പാദനം കൂട്ടാനും ചര്‍മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of pineapple
Published: 12 Sept 2024, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented