ഉണക്കിയ അത്തിപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. ഇത് ആന്റിഓക്സിഡന്റുകളുടെ നല്ലൊരു സ്രോതസാണ്. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇതിലുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങള്‍ ലഭിയ്ക്കാനും ഇത് കഴിയ്ക്കുന്നത് നല്ലതാണ്.
മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും ഫൈബറിന്റെ കലവറയായ അത്തപ്പഴം ഗുണകരമാണ്.കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
Also Read
മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യും. അതിനൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്.
കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉണക്ക അത്തിപ്പഴത്തില്‍ കാത്സ്യവും ഫോസ്ഫറസും അടങ്ങിയിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യവും ഇത് മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of dry fig
Published: 29 Sept 2024, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented