ജീവിതശൈലി രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ഇതില്‍ ബി.പി അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമുളള നിരവധിയാളുകള്‍  നമുക്ക് ചുറ്റുമുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അത് കാരണമായേക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

ബീറ്റ്‌റൂട്ട് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കാന്‍ നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റുകള്‍ ധാരാളമായി  അടങ്ങിയിട്ടുണ്ട്. ഇത്  രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ഉപകരിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ്,മത്തി തുടങ്ങിയവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കും. അതുപോലെ പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

ഇലക്കറികളും ഡയറ്റില്‍ പതിവാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍, നൈട്രേറ്റുകള്‍, ഇരുമ്പ് എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണകരമാണ്.വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും,

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)