ക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇപ്പോഴിതാ മൈക്രോസോഫ്റ്റ് ഉടമയും ആഗോള സമ്പന്നരില്‍ ഏഴാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്‌സാണ് അത്തരമൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാഗ്പൂരിലെത്തിയ അദ്ദേഹം ഒരു ചായക്കടയില്‍ നിന്ന് ചായകുടിക്കുന്ന വീഡിയോയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.

To advertise here,

ചായയുണ്ടാക്കുന്നതിലെ വ്യത്യസ്ത കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രിയനാണ് ഡോളി ചായ്വാല. നാഗ്പൂരിലെ രവീന്ദ്ര ടാഗോര്‍ സിവില്‍ ലൈന്‍ ഏരിയയിലെ പ്രശസ്തനായ ചായ വില്‍പനക്കാരനാണ് ഇദ്ദേഹം. വ്യത്യസ്തമായ ശൈലിയിലുള്ള വസ്ത്ര ധാരണവും ചായ തയാറാക്കലുമാണ് ഡോളിയെ വൈറലാക്കിയത്.

 'ഇന്ത്യയില്‍ എല്ലായിടത്തും പുതുമ കണ്ടെത്താനാകും. നിങ്ങള്‍ എവിടെ പോയാലും. ഒരു ലളിതമായ ചായ പോലും ഇവിടെ മികച്ചതാണ്'- എന്ന അടിക്കുറിപ്പോടെയാണ് ബില്‍ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഡോളി ചായ്വാല ഷോപ്പില്‍ എത്തിയ ബില്‍ഗേറ്റ്‌സ് വണ്‍ ടീ പ്ലീസ് എന്നു പറയുന്നിടത്തുനിന്നാണ് വീഡിയോയുടെ തുടക്കം. ബില്‍ ഗേറ്റ്‌സിന് ചായയുണ്ടാക്കി നല്‍കുമ്പോള്‍ താനാരുടെ കൂടെയാണെന്ന് ആദ്യം മനസിലായില്ലെന്നും ഡോളി ചായ് വാല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.വീഡിയോ വൈറലായതിന് ശേഷമാണ് അദ്ദേഹം സത്യമറിയുന്നത്. 

ചുട്ടുതിളക്കുന്ന വെള്ളത്തിലേക്ക് ഇഞ്ചിയും ഏലക്കയും തേയിലയും പാലുമെല്ലം ചേര്‍ത്ത് വ്യത്യസ്തമായി തയ്യാറാക്കുന്ന ചായയുടെ വിവിധ ദൃശങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള ആളാണ് ഡോളി. കൂളിങ് ഗ്ലാസ് ധരിച്ച് ചായയുണ്ടാക്കുന്ന ഡോളിയുടെ വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. 

16 വര്‍ഷമായി നാഗ്പൂരില്‍ ചായക്കട നടത്തുകയാണ് ഡോളി ചായ് വാല. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ശൈലിയിലാണ് ഡോളി ചായ വിളമ്പുന്നത് . ഡോളിയുടെ വേഷവും ഹെയര്‍സ്‌റ്റൈലും തികച്ചും വ്യത്യസ്തമാണ്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളും ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി സംവിധാനമായ സ്വിഗ്ഗി'യും  'ബില്‍ എത്രയായി' എന്ന് കമന്റിട്ടിട്ടുണ്ട്.