ഭക്ഷണരീതി നമ്മുടെ ആരോഗ്യത്തെയും ശരീരത്തേയും വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മാനസിക നിലയും ആരോഗ്യവുമെല്ലാം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മള്‍ക്ക് എപ്പോഴും അലസത തോന്നുന്നുവെങ്കില്‍ അതിലും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് സ്വാധീനമുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി നമ്മളെ 'ആക്ടീവാ'ക്കും.
ഇത്തരത്തില്‍ നമുക്ക് ഉന്മേഷം പകര്‍ന്നുതരുന്ന, അലസതയില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണിത്.
Also Read
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീക്ക് യോഗട്ട്. അലസതയോടെയിരിക്കുമ്പോള്‍ ഊര്‍ജ്ജം ലഭിക്കുന്നതിനായി കഴിക്കാവുന്നൊരു നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ പ്രോട്ടീന്‍ മാത്രമല്ല കാത്സ്യവും പ്രോബയോട്ടിക്‌സുമെല്ലാം അടങ്ങിയിട്ടുണ്ട്. പക്ഷേ മധുരം ചേര്‍ത്തതോ ഫ്‌ളേവേര്‍ഡ് ആയതുമായ യോഗട്ട് ഒഴിവാക്കുന്നതാണ് നല്ലത്.
സസ്യാഹാരത്തിലുള്‍പ്പെടുന്ന പ്രോട്ടീന്‍ വിഭവങ്ങളാണ് അടുത്തതായി ഉന്മേഷത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങള്‍. പിഞ്ച് സോയാബീന്‍, റോസ്റ്റഡ് കടല എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. പ്രോട്ടീന്‍ മാത്രമല്ല, ആരോഗ്യത്തിന് ഗുണകരമാകുന്ന പല അവശ്യഘടകങ്ങളും ഇവയിലുണ്ട്.
നട്ട്സിന്റെയും വിത്തുകളുടേയും മിക്സ് കഴിക്കുന്നത് നമ്മളുടെ ഉന്മേഷം കൂട്ടും. ബദാം, വാള്‍നട്ട്സ്, ചിയ വിത്ത്, മത്തന്‍ കുരു എന്നിങ്ങനെയുള്ളവ എല്ലാം ചേര്‍ത്ത് ഇതിലേക്ക് അല്‍പം ഡ്രൈഡ് ഫ്രൂട്ട്സും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
ക്ഷീണവും അലസതയും തോന്നുമ്പോള്‍ കഴിക്കേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ മികച്ചൊരു സ്രോതസാണ് മുട്ട. ഇത് നന്നായി പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചീസ് കഴിക്കുന്നതും നമുക്ക് ഉന്മേഷം പകരും. ചീസും പ്രോട്ടീന്റെ നല്ല സ്രോതസാണ്. പ്രോട്ടീന്‍ മാത്രമല്ല, ശരീരത്തിനാവശ്യമായ കാത്സ്യവും ലഭിക്കാന്‍ ചീസ് സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ചീസ് മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods,protein,yogourt,soya chunks,food,energy
Published: 17 Mar 2024, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented