ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ നിരവധി പേരാണ്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ പ്രശ്നങ്ങള്‍ വന്നുചേരും. നിരവധിക്കാരണങ്ങള്‍ കൊണ്ട് രക്തസമ്മര്‍ദ്ദം കൂടാം. എന്നിരിക്കിലും ശരിയായ ഭക്ഷണശീലത്തിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടും. അതുപോലെ തന്നെ മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും കഴിക്കുന്നത് നല്ലതല്ല. ഇവയുടെ ഉപയോഗം ഒഴിവാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
Also Read
കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വൈറ്റ് റൈസ് കൂടുതലായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാനും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടാനും സാധ്യതയേറെയാണ്. അതിനാല്‍ വൈറ്റ് റൈസിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സംസ്കരിച്ച മാംസം, മട്ടന്‍, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവയും കഴിക്കുന്നത് നല്ലതല്ല. ജങ്ക് ഫുഡും ഒഴിവാക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും രക്തസമ്മര്‍ദ്ദം ഉയരാനും കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് പാസ്ത.അതിനാല്‍ പാസ്തയും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം മിതപ്പെടുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമില്‍ താഴെ ആയിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods that might worsen high blood pressure
Published: 03 Jul 2024, 10:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented