പാവയ്ക്ക പലര്‍ക്കും ഇഷ്ടമില്ലാത്തതിന്റെ കാരണം അതിന്റെ കയ്പ് രുചിയാണ്. എന്നാല്‍ കയ്പ് കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. പാവയ്ക്കയുടെ കയ്പ് കുറയ്ക്കാനായി ഈ ടിപ്സ് പരീക്ഷിക്കാം. പാവയ്ക്ക കറികള്‍ ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം ബീറ്റ്റൂട്ടോ ഉള്ളിയോ ചേര്‍ത്താല്‍ നല്ലതാണ്.
മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കുമ്പോള്‍ ഈ മാര്‍ഗം കയ്പ് കുറയ്ക്കാന്‍ നല്ലതാണ്.കയ്പിന്റെ ഉറവിടം അതിന്റെ പുറമേയുള്ള പരുക്കമായ ഭാഗമാണ്. അത് കത്തിയുപയോഗിച്ച് ചുരണ്ടി കളഞ്ഞാല്‍ ഒരു പരിധിവരെ കയ്പ് കുറയ്ക്കാന്‍ കഴിയും.
Also Read
തീയല്‍ പോലെയുള്ള കറികളാണ് വെക്കുന്നതെങ്കില്‍ ശര്‍ക്കര ചേര്‍ത്താല്‍ കയ്പ് കുറയ്ക്കാന്‍ സാധിക്കും. എണ്ണയില്‍ പാവയ്ക്ക പൊരിച്ചെടുത്താലും കയ്പ് കുറഞ്ഞുകിട്ടും. കടലമാവിലും മുക്കി പൊരിച്ചെടുക്കാം. ഒരുമിച്ചിട്ട് വറുക്കാതെ കുറച്ചുകുറച്ചായി ഇട്ട് നന്നായി വറുത്തെടുക്കുകയാണ് ചെയ്യേണ്ടത്.
പാവയ്ക്കയുടെ കുരുക്കളും പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പാചകത്തിനായി അരിയുന്നതിന് മുന്‍പ് പാവയ്ക്കയില്‍ ഉപ്പ് പുരട്ടി വെയ്ക്കുന്നത് നല്ലതാണ്. 20 മിനിട്ടിന് ശേഷം ഇതിലെ ഉപ്പ് കഴുകി കളഞ്ഞിട്ട് വേണം പാചകം ചെയ്യാന്‍.നല്ലരീതിയില്‍ ഈര്‍പ്പം പോയതിന് ശേഷം കറിയ്ക്കായി അരിഞ്ഞെടുക്കാം.
പാവയ്ക്ക ചേര്‍ത്തുള്ള അച്ചാറിലും കയ്പ് കൂടുതലായി തോന്നാറുണ്ട്. ക്യാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികളും കൂടെ ചേര്‍ത്ത് അച്ചാറിടുന്നത് നല്ലതാണ്. ഇതില്‍ അല്പം ശര്‍ക്കരയും കൂടി ചേര്‍ത്തുകൊടുത്താല്‍ നല്ലരീതിയില്‍ കയ്പിന് കുറവ് വരും.
Content Highlights: easy tips to remove bitterness from bitter gourd
Published: 19 Sept 2024, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented