വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണവും സംതൃപ്തിയും പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണത്തിന് നൽകാനാവില്ല. എന്നാൽ ജോലിത്തിരക്കിനിടയിൽ ഓരോ നേരവും പാചകം ചെയ്യുക എന്നതും ബുദ്ധമുട്ടായി തോന്നിയേക്കാം. വാരാന്ത്യങ്ങളിൽ അല്പം സമയം മാറ്റിവെച്ചാൽ പ്രവൃത്തിദിവസങ്ങളിലെ പാചകം വളരെ വേഗത്തിൽ തീർക്കാൻ സഹായിക്കുന്ന മീൽ പ്രെപ് വഴികൾ പരിചയപ്പെടാം.
1. കറി പേസ്റ്റുകൾ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിക്കാം:
ഇന്ത്യൻ വിഭവങ്ങളിൽ കറികൾക്ക് വലിയ സ്ഥാനമാണുള്ളത്. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് തയ്യാറാക്കുന്ന ബേസിക് മസാല പേസ്റ്റുകൾ മുൻകൂട്ടി തയ്യാറാക്കാം. സവാള-തക്കാളി മസാല, കശുവണ്ടി-തക്കാളി പേസ്റ്റ് എന്നിവ വെള്ളം ചേർക്കാതെ തയ്യാറാക്കി എയർടൈറ്റ് ജാറുകളിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ കറികൾ തയ്യാറാക്കുമ്പോൾ സമയം ലാഭിക്കാം.
2. പച്ചക്കറികൾ നേരത്തേ അരിഞ്ഞു വെക്കാം:
പച്ചക്കറികൾ അരിയുന്നതാണ് പാചകത്തിൽ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന കാര്യം. സവാള, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞ് വെവ്വേറെ പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വെക്കാം. ക്യാരറ്റ്, ബീൻസ്, വെണ്ടയ്ക്ക, മത്തങ്ങ തുടങ്ങിയവയും ഇത്തരത്തിൽ തയ്യാറാക്കാം. ചീര, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികൾ വൃത്തിയാക്കി സിപ്പ് ലോക്ക് ബാഗുകളിൽ സൂക്ഷിച്ചാൽ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും.
3. വേവിച്ചു സൂക്ഷിക്കാവുന്നവ:
ചിക്കൻ, പയർ, വൻപയർ, രാജ്മ തുടങ്ങിയവ കുതിർത്ത് വേവിച്ചു വെക്കുന്നത് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒരുപോലെ ഗുണകരമാണ്. പരിപ്പ് കറികൾക്കായി പരിപ്പ് വേവിച്ചു വെക്കുന്നതും പച്ചക്കറികൾ പ്യൂരി രൂപത്തിലാക്കി സൂക്ഷിക്കുന്നതും പാചകവേഗത വർദ്ധിപ്പിക്കും. ദോശ, ഇഡ്ഡലി, എന്നിവയ്ക്കുള്ള മാവ് ആഴ്ചയുടെ തുടക്കത്തിൽ തന്നെ തയ്യാറാക്കി വെക്കാവുന്നതാണ്.
4. ചട്ണികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും:
മല്ലിയില ചട്ണി, തേങ്ങാ ചട്ണി, കടുക് ചട്ണി തുടങ്ങിയവ മുൻകൂട്ടി തയ്യാറാക്കി വെക്കാം. അതുപോലെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി പ്യൂരി, കശുവണ്ടി പേസ്റ്റ് എന്നിവ വീട്ടിൽ തന്നെ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏത് വിഭവത്തിന്റെയും രുചി പെട്ടെന്ന് വർദ്ധിപ്പിക്കാൻ സഹായിക്കും.
5. പാനീയങ്ങൾ തയ്യാറാക്കി വെക്കാം:
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സർബത്തുകൾ സഹായിക്കും. മോര്, നാരങ്ങാവെള്ളം, സംഭാരം തുടങ്ങിയവ ചെറിയ കുപ്പികളിലാക്കി ഫ്രിഡ്ജിൽ തയ്യാറാക്കി വെക്കുകയാണെങ്കിൽ ജോലിക്കിടയിൽ പെട്ടെന്ന് ഉപയോഗിക്കാൻ സാധിക്കും.
വാരാന്ത്യങ്ങളിൽ ഈ കാര്യങ്ങൾക്കായി അല്പം സമയം കണ്ടെത്തിയാൽ ബാക്കി അഞ്ച് ദിവസത്തെയും പാചകം വളരെ ആശ്വാസകരമാക്കാം.
Content Highlights: Prepare basic curry pastes and store in the freezer for quick meal
Published: 07 Apr 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented