നിത അംബാനി ജീവകാരുണ്യത്തിലും ബിസിനസ്സിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീയാണ്. തന്റെ അന്‍പതുകളിലും അവര്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തന്റെ മേഖലകളില്‍ തിളങ്ങി നില്‍ക്കുകയാണ്. നൃത്തത്തിലും ഫിറ്റ്‌നസിനും വലിയ പ്രാധാന്യം നല്‍കുന്ന സ്ത്രീ കൂടിയാണ് അവര്‍.

To advertise here,


അറുപതുകളിലും തിളങ്ങുന്ന സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ ചിട്ടയായ ഡയറ്റാണ് അവര്‍ പിന്തുടരുന്നത്‌. നിത അംബാനിയുടെ ഭക്ഷണക്രമമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും നട്‌സും വിത്തുകളും അടങ്ങിയതാണ് ഡയറ്റാണ് അവര്‍ പിന്തുടരുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കൃത്യമായ വ്യായാമവും യോഗയും ചെയ്യാനുമെല്ലാം അവര്‍ സമയം കണ്ടെത്തുന്നു.

രാവിലെ  നടക്കാന്‍ പോകുന്നതും പതിവാണ്. ശേഷം പ്രഭാതഭക്ഷണം. നട്‌സും പഴങ്ങളും പച്ചക്കറികളും അടങ്ങിയ പ്രഭാതഭക്ഷണമാണ് കഴിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് ബീറ്റ്റൂട്ട് ജ്യൂസാണ്‌. താന്‍ ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാറുണ്ടെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ബീറ്റ്‌റൂറ്റ് ജ്യൂസ് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒപ്പം വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വിളര്‍ച്ചയെ തടയാനുമൊക്കെ ഇവ ഗുണം ചെയ്യും.

ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളാണ് കൂടുതലും നിത ഉള്‍പ്പെടുത്തുന്നത്. പച്ചക്കറി സൂപ്പുകളും അവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്.സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പൂര്‍ണമായും  ഒഴിവാക്കുകയും ധാരാളം ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്. മധുരവും ഉപ്പും അധികമുള്ള ഭക്ഷണങ്ങളും അവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.