തണുപ്പുകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആസ്ത്മയുള്ളവരും ശ്രദ്ധിക്കണം. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്ക് എത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. തണുപ്പുകാലത്ത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. മഴക്കാലത്ത് ആസ്ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ അറിഞ്ഞിരിക്കാം.

To advertise here,

മഴക്കാലത്തും ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. ഐസ്‌ക്രീം മഴക്കാലത്ത് കഴിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങള്‍  മൂര്‍ച്ഛിക്കാന്‍ കാരണമാകും. അതിനാല്‍ തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം. തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആസ്ത്മാ രോഗികള്‍ക്ക് നല്ലത്. കാരണം ഇവ ആസ്ത്മയുടെ ലക്ഷണങ്ങളെ കൂട്ടും.

അതിനൊപ്പം പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ എന്നിവയും ആസ്ത്മയുടെ ലക്ഷണങ്ങളെ കൂട്ടാന്‍ കാരണമാകും. അമിത മദ്യപാനവും ആസ്ത്മാ രോഗികള്‍ക്ക് നല്ലതല്ല. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഹാനികരമാകും.

പഞ്ചസാര അധികമായുള്ള ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ മോശമാക്കും. പാല്‍, ചായ, കാപ്പി തുടങ്ങിയവയും ആസ്ത്മാ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)