ശര്‍ക്കരയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശര്‍ക്കര മധുരത്തിനുള്ള ഭക്ഷ്യപദാര്‍ത്ഥമായി മാത്രം നിസാരമായി കാണരുത്. ഓരോ തവണ ഭക്ഷണത്തിന് ശേഷവും കുറച്ച് ശര്‍ക്കര കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും ഗുണം ചെയ്യും.
ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ പലരും അനുഭവിക്കുന്നുണ്ടാവും. അത്തരം പ്രശ്‌നമുള്ളവര്‍ക്ക് ശര്‍ക്കര കഴിക്കുന്നത് ഗുണം ചെയ്യും. വയര്‍ വീര്‍ത്തുവരുന്നത് തടയാനും ദഹനക്കേടിനെ അകറ്റാനും ഇത് സഹായിക്കും.
Also Read
ശര്‍ക്കര കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര ഗുണം ചെയ്യും. പൊട്ടാസ്യവും മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്.
ഇത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ശര്‍ക്കര ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഉപകരിക്കും. കൂടാതെ ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ ഇത് സമ്പന്നമാണ്. അതിനാല്‍ ശര്‍ക്കര കഴിക്കുന്നത് അയണിന്റെ കുറവിനെ പരിഹരിക്കാനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: reasons that will make you eat jaggery after every meal
Published: 29 May 2024, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented