നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന ഒരു മസാലക്കൂട്ടാണ് കറുവപ്പട്ട. മസാലയ്ക്ക് രുചി കൂട്ടുന്നതിനപ്പുറം കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. കറുവപ്പട്ടയിട്ട ചായയും വെള്ളവുമെല്ലാം വളരെ നല്ലതാണ്. കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

To advertise here,

പതിവായി കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ദഹനപ്രവര്‍ത്തനങ്ങളും ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നതും മെച്ചപ്പെടുത്താന്‍ കറുവപ്പട്ടയ്ക്ക് കഴിവുണ്ട്. കലോറി എരിച്ചുകളയുകയും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കുകയും ചെയ്യാനും സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വഴിയാണ് കറുവപ്പട്ട പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

കറുവപ്പട്ട കഴിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ ഗുണം ചെയ്യും. ശരീരവേദന ചെറുക്കാന്‍ ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തെ പ്രാപ്തമാക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.