ക്ഷണമുണ്ടാക്കുന്ന വീഡിയോ കാണാന്‍ ഇഷ്ടമുള്ളവര്‍ നിരവധിയാണ്. പലതരത്തിലുള്ള വിഭവങ്ങളും പാചകരീതികളും ഇത്തരത്തില്‍ വൈറലാകുന്നത് പതിവാണ്. വിചിത്രമായ ഭക്ഷണകോമ്പിനേഷനുകളും ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

To advertise here,

ചില ഭക്ഷണങ്ങള്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. മിര്‍ച്ചി ഐസ്‌ക്രീം, സ്ട്രോബെറി ബിരിയാണി , ഒറിയോ ഫ്രൈഡ് റൈസ് തുടങ്ങിയവയെല്ലാം പലര്‍ക്കും ഓര്‍യിലുണ്ടാവും. അത്തരത്തിലൊരു ഭക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തണ്ണിമത്തനാണ് ഇതിലെ പ്രധാനചേരുവ.

തണ്ണിമത്തന്‍ കൊണ്ട് പല പരീക്ഷണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇതൊരു ഞെട്ടിപ്പിക്കുന്ന പരീക്ഷണം തന്നെയാണ്. എക്‌സ് അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. വിഭവത്തിന്റെ പേരാണ് 'ചിക്കന്‍' ഫ്രൈഡ് തണ്ണിമത്തന്‍. നെറ്റി ചുളിക്കാന്‍ തോന്നുമെങ്കിലും അതുതന്നെയാണ് വിഭവം. തണ്ണിമത്തന്‍ വറുത്തത്.

ആദ്യം തണ്ണിമത്തന്‍ കഴുകി വൃത്തിയാക്കി മുറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് അതില്‍ തണ്ണിമത്തന്‍ കഷ്ണങ്ങള്‍ മുക്കുന്നു. ശേഷം ഇത് മൈദയിലും മുക്കുന്നു. ശേഷം ഇത് തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. വിചിത്രരീതിയിലുള്ള പരീക്ഷണത്തോട് പലരും അനിഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. തണ്ണിമത്തന്‍ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും കമന്റുണ്ട്.