ര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. തിളക്കമുള്ളതും ആരോഗ്യപ്രദവുമായ ചര്‍മം സ്വന്തമാക്കാന്‍ ഈ ജ്യൂസ് കുടിയ്ക്കാം. ഇതിനായി വേണ്ട പ്രധാന ചേരുവകളാണ് വെള്ളരിക്കയും പൈനാപ്പിളും. ധാരാളം ജലാംശമുളള വെള്ളരിക്ക ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കാനും തിളക്കം കൊടുക്കാനും സഹായിക്കും.

To advertise here,

ഇതില്‍ ധാരാളമായി വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടെ ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഇത് ചര്‍മത്തിന് കൂടുതല്‍ ഗുണകരമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ചര്‍മത്തിന് കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ സഹായിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുണ്ട്.വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ വെള്ളരിക്ക ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. അതിനാല്‍ ചര്‍മത്തെ സുന്ദരമാക്കാന്‍ കുടിക്കാം വെള്ളരിക്കയും പൈനാപ്പിളും കൊണ്ടുള്ള ജ്യൂസ് കുടിയ്ക്കാം.

ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ബ്രോമെലിന്‍ എന്ന സംയുക്തം ഗുണകരമാണ്. ഭക്ഷണത്തില്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം നല്‍കാനും ഉപകരിക്കും. പൈനാപ്പിളില്‍ വിറ്റാമിന്‍ സി, ബ്രോമെലൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ വീക്കവും പാടുകളും കുറയ്ക്കാന്‍ സഹായിക്കും.ഇതിലെ ആന്റിഓക്സിഡന്റുകള്‍ക്ക് ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. 

ചേരുവകള്‍

  • വെള്ളരിക്ക-മൂന്ന് കഷ്ണം 
  • പൈനാപ്പിള്‍-, 2 കഷ്ണം 
  • പുതിനയില-ആവശ്യത്തിന്
  • നാരങ്ങ നീര്-അര ടീസ്പൂണ്‍
  • വെള്ളം-കുറച്ച് 

തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം ഒരുമിച്ചെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കുടിയ്ക്കാം. മധുരം ആവശ്യമുണ്ടെങ്കില്‍ തേന്‍ ചേര്‍ക്കാം.