വീടുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന പഴമാണ് പപ്പായ. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ത്വക്കിലെ ചുളിവുകള്‍, കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി പപ്പായ കഴിയ്ക്കുന്നത് പ്രായം കൂടുന്നത് കൊണ്ടുള്ള ലക്ഷണങ്ങളെ തടയും. തിളക്കവും ആരോഗ്യവുമുള്ള ചര്‍മവും സാധ്യമാക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവുമാണ്.
ഉയര്‍ന്ന കൊളസ്ട്രോള്‍ കൊണ്ട് ഉണ്ടാകുന്ന പ്രധാനമായ രണ്ട് അവസ്ഥകളാണ് -പക്ഷാഘാതവും ഹൃദയാഘാതവും. പപ്പായയില്‍ അടങ്ങിയിട്ടുള്ള നാരുകളും ആന്റി-ഓക്സിഡന്റ്സും രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും.വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Also Read
പപ്പായയുടെ തൊലിയില്‍ നിന്ന് ഊറിവരുന്ന വെള്ള ദ്രാവകമാണ് 'പപ്പയിന്‍'. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പരിഹാരമായി പപ്പയിന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും സഹായകമാകും. പപ്പായയുടെ കറ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്.
ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് സഹായിക്കും. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കുവാനും സഹായിക്കും. ഇത് കൂടാതെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും പപ്പായ ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ കൊളസ്ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നല്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Benefits Papaya ,skincare,papaya,antia ageing food,fruit,food
Published: 14 Jan 2024, 07:51 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented