
ഉച്ചയൂണിനൊപ്പം കൂട്ടാന്‍ പരിപ്പ് രസവും ചേന- നേന്ത്രക്കായ ഉള്ളീം മുളകും. എളുപ്പത്തിലുണ്ടാന്‍ കഴിയുന്ന വിഭവങ്ങള്‍ ചോറിനൊപ്പം നല്ലൊരു കോമ്പിനേഷനാണ്.
പരിപ്പ് രസം
ചേരുവകള്‍
തുവരപ്പരിപ്പ് - 50 ഗ്രാം
കുരുമുളക് - 1 1/2 ടേബിള്‍സ്പൂണ്‍
മല്ലി - 1 ടേബിള്‍സ്പൂണ്‍
ജീരകം - 1 ടേബിള്‍സപൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഉഴുന്ന് - 1 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് - 2
പച്ചമുളക് - 1-2
വെളുത്തുളളി - 8-10 അല്ലി
തക്കാളി - 2 (ഇടത്തരം വലുപ്പം)
വാളന്‍ പുളി - ചെറുനാരങ്ങ വലുപ്പത്തില്‍
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാചകരീതി
പരിപ്പ് കഴുകി ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചുടച്ച് വെക്കുക.പുളി പിഴിഞ്ഞ വെള്ളത്തിലേക്ക് തക്കാളി മുറിച്ചത് കൈ കൊണ്ട് തിരുമ്മി ഉടച്ച് വെക്കുക.ഒരു പാന്‍ ചൂടാക്കി അതിലേക്ക് മല്ലി, കുരുമുളക്, ജീരകം, വറ്റല്‍മുളക്, ഉലുവ എന്നിവ ചെറുതായൊന്നു മൂപ്പിച്ച് എടുക്കുക. അല്പം ചൂടാറിയ ശേഷം വെളുത്തുളളി കൂടെ ചേര്‍ത്ത് പൊടിച്ചെടുക്കുക. (ഒരുപാട് പൊടിഞ്ഞു വരണമെന്നില്ല).
പൊടിച്ച മസാലക്കൂട്ട് പുളി - തക്കാളി മിശ്രിതത്തില്‍ ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക.
ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കടുക് പൊട്ടിച്ചു ഉഴുന്ന്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, കായപ്പൊടി കൂടെ ചേര്‍ത്ത് കൊടുക്കുക.മൂത്ത് വരുമ്പോള്‍ മസാല ചേര്‍ത്ത പുളിവെള്ളം ചേര്‍ത്ത് കൊടുക്കുക.തിളച്ചു വരുമ്പോള്‍ വേവിച്ച് വച്ച പരിപ്പ് ചേര്‍ക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കൊടുക്കുക.തിളച്ചു വരുമ്പോള്‍ അരിഞ്ഞ മല്ലിയില കൂടെ തൂകി അടുപ്പില്‍ നിന്നും മാറ്റാം.
ചേന- നേന്ത്രക്കായ ഉള്ളീം മുളക്
ചേരുവകള്‍
ചേന - 1/4 കിലോ
നേന്ത്രക്കായ - 2 എണ്ണം
ചുവന്നുള്ളി - 10-12 എണ്ണം
വെളുത്തുളളി - 5-6 അല്ലി
കുരുമുളക് - 1 ടീസ്പൂണ്‍
ചതച്ച വറ്റല്‍മുളക് - 1 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
പാചകരീതി
ചേന തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കി വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക. പകുതിയില്‍ കൂടുതല്‍ വേവായാല്‍ അതിലേക്ക് തൊലി കളഞ്ഞു നുറുക്കിയ നേന്ത്രക്കായയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് കൊടുക്കുക.
ഒരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, തോലു കളഞ്ഞ ചുവന്നുള്ളി, വെളുത്തുളളി, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക.ചുവന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ചതച്ച വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.അതിലേക്ക് വേവിച്ച് വെള്ളം വാര്‍ന്ന ചേന - നേന്ത്രക്കായ ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക.ചെറുതീയില്‍ അല്‍പസമയം അടച്ചു വച്ച് വേവിച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റാം.
Content Highlights: dal rasam and mezhukkupuratti with lunch,Lunchbox, Column, Food
Published: 19 Dec 2023, 03:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented