നിരവധി ആരോഗ്യഗുണമുള്ള ഒരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കൊണ്ട് പല വിഭവങ്ങള്‍ നമ്മള്‍ പരീക്ഷിച്ചിട്ടുണ്ടാകും. അതിൽനിന്നെല്ലാം വ്യത്യസ്തമായ ചട്‌നി പരീക്ഷിച്ചാലോ? രുചികരമായ ചട്‌നി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
Also Read
- വഴുതനങ്ങ- 3
- സവാള- 1
- ഉണക്കമുളക്- 4
- തക്കാളി- 1
- വെളുത്തുള്ളി- 4 അല്ലി
- തേങ്ങാക്കൊത്ത് (ചെറുതായി അരിഞ്ഞത്)- പാകത്തിന്
- കറിവേപ്പില- ഒരു തണ്ട്
- വാളന്‍പുളി-പാകത്തിന്
- ഓയില്‍-പാകത്തിന്
- കാശ്മീരി മുളകുപൊടി -രണ്ടേകാല്‍ ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-കാല്‍ ടേബിള്‍സ്പൂണ്‍
- കടുക്- ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ആദ്യം വാളന്‍പുളി കുതിര്‍ക്കാനായി വെള്ളത്തിലിട്ടു വെയ്ക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് കുറച്ച് ഓയില്‍ ഒഴിച്ചു കൊടുക്കുക. ഇതിലേയ്ക്ക് ക്യൂബായി മുറിച്ചെടുത്ത വഴുതനങ്ങ, സവാള, രണ്ട് ഉണക്കമുളക് ,വെളുത്തുള്ളി,തക്കാളി എന്നിവ നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. ഉപ്പും ചേര്‍ത്തുകൊടുക്കാം.
ശേഷം ഇതിലേയ്ക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും മഞ്ഞപ്പൊടിയും ചെറുതീയില്‍ രണ്ടുമിനിറ്റ് സമയം നന്നായി ഉളക്കിക്കൊടുക്കുക. ഇതിലേയ്ക്ക് പുളിവെള്ളം ഒഴിച്ചുകൊടുക്കുക.നന്നായി വെന്തുവരുന്നത് വരെ തിളപ്പിക്കുക. തീയണയ്ക്കാം.
ചൂടാറുമ്പോള്‍ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കാം.ഉപ്പ് പോരെങ്കില്‍ ഈ സമയം ചേര്‍ത്ത് കൊടുക്കാം. ഒരു പാനെടുത്ത് അതിലേയ്ക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ചുകൊടുക്കാം. ഇത് ചൂടായിവരുമ്പോള്‍ കടുകിട്ട് പൊട്ടിക്കാം. ശേഷം ചെറുതായി അരിഞ്ഞുവെച്ച തേങ്ങാക്കൊത്ത് ഇട്ടുകൊടുക്കാം.
ഇതിലേയ്ക്ക് രണ്ട് ഉണക്കമുളക്, കറിവേപ്പില എന്നിവയും ചേര്‍ത്തുകൊടുക്കാം. തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേയ്ക്ക് കാല്‍ ടേബിള്‍സ്പൂണ്‍ മുളകുപൊടികൂടി ചേര്‍ത്തുകൊടുത്താം. ഈ താളിപ്പ് ചട്‌നിയിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ചൂടോടെ വിളമ്പാം.
Content Highlights: brinjal chutney recipe
Published: 28 Aug 2024, 06:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented