ഴയത്ത് നല്ല രുചിയുള്ള ഒരു വിഭവം ഉണ്ടാക്കിനോക്കിയാലോ ?കുറഞ്ഞ മസാലയില്‍ മൃദുവായി ഫ്രൈ ചെയ്ത് എടുക്കുന്ന ചിക്കനിലേക്ക് തേങ്ങ ചിരകിയതും മുളകുപൊടിയും ചേര്‍ത്തകൂട്ട് പൊതിഞ്ഞ് തയ്യാറാക്കുന്ന ഒരു കിടിലന്‍ വിഭവമാണിത്. പൊറോട്ടയുടേയും ചപ്പാത്തിയുടേയും ഒപ്പം ഉഗ്രന്‍ കോംമ്പിനേഷന്‍. ചോറിനൊപ്പവും കഴിക്കാം.

To advertise here,

ചേരുവകള്‍

  • ചിക്കന്‍- 250ഗ്രാം
  • വെളുത്തുള്ളി- 3 (അല്ലി ചെറുതായി അരിഞ്ഞത്) 
  • സവാള-1 ചെറുതായി അരിഞ്ഞത് 
  • മല്ലിയില- 3 തണ്ട്   
  • കാശ്മീരി മുളക് പൊടി- 1/2 ടേബിള്‍ സ്പൂണ്‍ 
  • മഞ്ഞള്‍പൊടി- 1 ടീ സ്പൂണ്‍ 
  • ഗരംമസാല-  1 ടീ സ്പൂണ്‍ 
  • ഉപ്പ്- ആവശ്യത്തിന് 
  • വെളിച്ചെണ്ണ- ആവശ്യത്തിന് 
  • കുരുമുളകുപൊടി- 1 ടീ സ്പൂണ്‍ 
  • ഗരം മസാല- 1 ടീ സ്പൂണ്‍ 
  • ചിരകിയ തേങ്ങ- 1/4 മുറി 
  • കാശ്മീരി മുളകുപൊടി- 1/4 ടേബിള്‍സ്പൂണ്‍
  • ചില്ലി പേസ്റ്റ്- 1/2 ടേബിള്‍ സ്പൂണ്‍
  • തൈര്- 2 ടേബിള്‍സ്പൂണ്‍
  • നെയ്യ്- അര ടേബിള്‍ സ്പൂണ്‍
  • കടുക്-ആവശ്യത്തിന്
  • ഉണക്കമുളക്-3 എണ്ണം
  • കറിവേപ്പില- രണ്ടു തണ്ട് 

പാചകരീതി

ആദ്യംചിക്കന്‍ മസാല പുരട്ടി വയ്ക്കണം. അതിനായി  അര ടേബിള്‍ സ്പൂണ്‍ വീതം  കാശ്മീരിമുളകുപൊടി, മഞ്ഞള്‍പ്പൊടി ആവശ്യത്തിനുള്ള ഉപ്പ്, തൈര് രണ്ട് ടേബിള്‍സ്പൂണ്‍, ഗരം മസാല ഒരു ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് നല്ല രീതിയില്‍ യോജിപ്പിച്ചശേഷം ചിക്കനില്‍ പുരട്ടി ഒരു മണിക്കൂറോളം മാറ്റിവയ്ക്കുക. ശേഷം ഈ ചിക്കന്‍ സോഫ്റ്റായി ഫ്രൈ ചെയ്തു വെക്കണം. 

ചൂടായി വന്ന പാനിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക് ചേര്‍ത്ത് താളിക്കാം. ഇതിലേക്ക് കറിവേപ്പിലയും ഉണക്കമുളകുമിട്ടുകൊടുക്കാം.ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞുവെച്ചത് ഇടുക. സവാള ഒരെണ്ണം ചെറുതായി അരിഞ്ഞതും ഇതിലേയ്ക്ക് ചേര്‍ക്കുക.  ഉപ്പും ഇട്ടുകൊടുക്കാം. ഇത് വരണ്ടുവരുമ്പോള്‍ കാശ്മീരി മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ല രീതിയില്‍ ഇളക്കുക.

അതിലേക്ക് സോഫ്റ്റായി ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചിരകിയ തേങ്ങയില്‍ കാശ്മീരി മുളകുപൊടിയോ,ചില്ലി പേസ്റ്റോ ചേര്‍ത്ത് നന്നായി കൈകൊണ്ട് തിരുമ്മി നന്നായി  മിക്‌സ് ചെയ്യുക. ഇതും ചേര്‍ത്തുകൊടുക്കണം. ഗരംമസാല, കുരുമുളകുപൊടി, നല്ല ജീരകപൊടി, അല്പം നെയ്യ് എന്നിവയും ഇതിലേയ്ക്ക് ഇട്ട് നന്നായി ഇളക്കുക.ശേഷം
ചെറുതായി അരിഞ്ഞു വച്ചിട്ടുള്ള മല്ലിയില ചേര്‍ത്തുകൊടുക്കാം. ചൂടോടെ വിളമ്പാന്‍ കോരതിക്കോഴി തയ്യാര്‍.

ശ്രദ്ധിക്കാം ; ചില്ലി പേസ്റ്റ് കാശ്മീരി മുളകുപൊടിയ്ക്ക് പകരം ഉപയോഗിക്കാം.