മരട് : മാൻഹോളിൽ വീണ് വഴിയാത്രക്കാരൻെറ നട്ടെല്ലിന് പൊട്ടലേറ്റ സംഭവത്തിൽ മരട് പോലീസിൽ പരാതി നൽകി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തായി നിർമിച്ചിട്ടുള്ള വാട്ടർടാങ്കിന്റെ മാൻഹോളിൽ വീണാണ് വഴിയാത്രക്കാരന് പരിക്കേറ്റത്. അരൂക്കുറ്റി 11-ാം വാർഡിൽ കല്ല്യാണപ്പറമ്പിൽ ഡൊമിനിക്കിന്റെ മകൻ അലക്സ് ഡൊമിനിക്ക് (40) ആണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.
കുണ്ടന്നൂർ ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുസമീപമാണ് അപകടമുണ്ടായത്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇലക്ട്രീഷ്യനാണ് അലക്സ്. 10 ദിവസം മുൻപ് മകളുടെ ഒന്നാംപിറന്നാളാഘോഷത്തിനായാണ് നാട്ടിലെത്തിയത്. 17-ന് തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആലുവയിൽ സുഹൃത്തിനെ കണ്ടു മടങ്ങും വഴി അരൂക്കുറ്റിക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്നു അലക്സ്. റോഡിന് വീതി കുറവായതിനാലും വഹനങ്ങളുടെ തിരക്കും മൂലം മതിൽ കെട്ടി തിരിക്കാത്ത ഈ സ്വകാര്യ കെട്ടിടത്തിന്റെ വളപ്പിലേക്ക് കയറിയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കാറ് . വാഹനങ്ങൾ അമിത വേഗതയിൽ വരുന്നത് കണ്ട് പിന്നോട്ട് മാറിയപ്പോഴാണ് മാൻ ഹോളിൽ വീണത്. ഒന്നരയാൾ താഴ്ചയിലുള്ള ഈ ടാങ്ക് വെറും പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നതിനാൽ കുഴി തിരിച്ചറിയാനായില്ല. ചവിട്ടിയ ഉടൻ പൂർണ്ണമായും ടാങ്കിലേക്ക് വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കോവണി വച്ച് കൊടുത്താണ് അലക്സിനെ പുറത്തെത്തിച്ചത്. പിന്നീട് ഓട്ടോയിൽ കയറി ലേക്ഷോർ ആശുപത്രിയിലെത്തി ചിക്കിത്സ തേടുകയായിരുന്നു. പരിശോധനയിൽ നട്ടെല്ലിന് പൊട്ടലു ളളതായി കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി.
അപകടത്തെ തുടർന്ന് അലക്സിന്റെ വിദേശ യാത്രയും മുടങ്ങി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അലക്സിന്റെ കുടുംബം മരട് സ്റ്റേഷനിൽ പരാതി നൽകി.
Published: 17 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented