പിറവം :പിറവത്തെ പ്രധാന നാലുംകൂടിയ കവലകളിലൊന്നായ പോസ്റ്റ് ഓഫീസ് കവലയിൽ അപകടം ഒഴിയുന്നില്ല. ഇവിടെ ഗതാഗത നിയന്ത്രണത്തിന് യാതൊരു ഉപാധികളുമില്ലാത്തതാണ് കാരണം. വിവിധ മേഖലകളിൽ നിന്ന് കവലയിലേക്ക് വരുന്ന വാഹനങ്ങളുടെ സാരഥികൾക്ക് പരസ്പരം കാണാനാകാത്ത ചില കാഴ്ച മറവുകളും കവലയിലുണ്ട്. എന്നാലും വാഹനങ്ങളുടെ അമിത വേഗം തന്നെയാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നതെന്ന് പരാതിയുണ്ട്.
പിറവം വഴി പോകുന്ന എല്ലാ, സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകളും കടന്നുപോകുന്നത് ഈ കവല കൂടിയാണ്. പിറവത്തേക്ക് വരുന്ന ബസുകളും പിറവം വിട്ടുപോകുന്ന ബസുകളും എത്തുന്ന കവലയെന്ന നിലയിൽ ഇവിടെ എപ്പോഴും തിരക്കാണ്. ഞായറാഴ്ച ഉച്ചയ്ക്ക് കവലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.
മൂവാറ്റുപുഴയിൽ നിന്ന് പിറവം ടൗണിലേക്കെത്തിയ സ്വകാര്യ ബസ് ചാപ്പൽ റോഡിലൂടെ കവല മുറിച്ച് കടക്കുമ്പോൾ ബസ് ബേ റോഡിലൂടെ വന്ന് കാറിടിക്കുകയായിരുന്നു. ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. മൂവാറ്റുപുഴയിൽ നിന്ന് കാഞ്ഞിരമറ്റത്തേയ്ക്ക് പോകുകയായിരുന്ന കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാറിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർക്ക് ചെറിയ പരിക്കുകളേയുള്ളൂ. തിരക്കുള്ള കവലയായിട്ട് കൂടി അശ്രദ്ധമായി വാഹനം ഓടിക്കുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Published: 16 Nov 2026, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented