കുട്ടംപുഴ : കുട്ടംപുഴ പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് സന്നദ്ധപ്രവർത്തകർക്കായി സാന്ത്വന പരിചരണ പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏൽദോസ് ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഭാഗ്യലക്ഷ്മി അധ്യക്ഷയായി.

To advertise here,

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി മോഹൻ മുഖ്യ പ്രഭാഷണം നടത്തി.

 

പഞ്ചായത്തംഗങ്ങളായ എം.കെ. രാമചന്ദ്രൻ, കവിതാ ഗോപകുമാർ, സൽമ ഷാനവാസ്, ബിന്ദു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി വിഷയാവതരണം നടത്തി. വിവിധ വാർഡുകളിൽനിന്നുള്ള എൺപതോളം പേർക്ക് പരിശീലനം നൽകി. രാജഗിരി ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ. ബിജു രാഘവൻ, സീനിയർ സോഷ്യൽ വർക്കർ വീണാ തോമസ്, പാലിയേറ്റീവ് സ്പെഷ്യലിസ്റ്റ് ആർ.എൻ. ശ്യാമിലി വർഗീസ് എന്നിവർ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ വി. ആത്മറാം സ്വാഗതം പറഞ്ഞു.