കൊച്ചി : പുസ്തകങ്ങളുടെ വിശാല ലോകത്തേക്ക് ആകാംക്ഷയോടെ എത്തിയ വിദ്യാർഥികളിൽ ആവേശവും നിറഞ്ഞ സംതൃപ്തിയും. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലുൾപ്പെട്ട നാല്പതോളം വിദ്യാർഥികൾ ശനിയാഴ്ച രാവിലെ കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്‌സ്റ്റോർ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം മാതൃഭൂമിയുടെ മഞ്ഞുമ്മൽ ഓഫീസ് സന്ദർശിച്ച വിദ്യാർഥികൾക്ക് മാതൃഭൂമി ലൈബ്രേറിയൻ വിനോദ് കെ.ജെ. മോട്ടിവേഷണൽ ക്ലാസ് എടുത്തു. പരിപാടിക്ക് ഗിഫ്റ്റഡ് ചിൽഡ്രൻ കോഡിനേറ്റർ ജെയ്സൺ ജോസഫ് നേതൃത്വം നൽകി.

To advertise here,