മഴുവന്നൂർ : കോലഞ്ചേരി ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച എസ്.ആർ.വി. യു.പി. സ്കൂളിൽ വിജയോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ 76 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂൾ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടി. കൂടാതെ, കോലഞ്ചേരി ഫൈൻ സൊസൈറ്റി സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും ലയൺസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി സ്കൂൾ നേട്ടം കൈവരിച്ചതിനെതുടർന്നാണ് വിജയോത്സവം നടത്തിയത്. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികൾക്കും കുട്ടികൾക്ക് പരിശീലനം നൽകിയ അധ്യാപകരായ സീന കുര്യാക്കോസ്, എം.എസ്. ശ്രീലത, സപ്ന കൈലാസ് എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പി.ടി.എ. പ്രസിഡന്റ് പി.സി. പ്രദീപ് അധ്യക്ഷനായി. മാനേജർ എം.എസ്.എസ്. വാരിയർ, ഹെഡ്മാസ്റ്റർ അനിയൻ പി. ജോൺ, ലയൺസ് ക്ലബ് പ്രസിഡന്റ് ജോളി എം. വർഗീസ്, ഭാരവാഹികളായ എലനി എം. ജോളി, ഒ.ടി. ജോസഫ്, ബീന സണ്ണി, മുൻ ഹെഡ്മാസ്റ്റർ ടി.പി. പത്രോസ്, മാതൃസംഘം ചെയർപേഴ്സൺ ശ്രുതി വിമൽ, കെ.എൻ. നാരായണൻ, വില്യംസ് കെ. അഗസ്റ്റിൻ, ബിജുമോൻ ശശി, കെ. പ്രമീള എന്നിവർ പ്രസംഗിച്ചു.
Published: 16 Nov 2026, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented