ആലുവ : 45-ാമത് കേരള സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് ആലുവയിൽ സമാപിച്ചു. അണ്ടർ-12 വിഭാഗത്തിൽ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായി. ആലുവ യു.സി. കോളേജിലാണ് മത്സരങ്ങൾ നടന്നത്.

To advertise here,

അണ്ടർ-12 സബ് ജൂനിയർ വിഭാഗത്തിൽ നാല് സ്വർണവും മൂന്ന് വെങ്കലവും നേടിയാണ് എറണാകുളം ജില്ല ഓവറോൾ ചാമ്പ്യന്മാരായത്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നേടി കോഴിക്കോട് ജില്ല റണ്ണർ അപ്പായി. രണ്ട് സ്വർണവും രണ്ടു വെള്ളിയും നേടി തൃശ്ശൂർ ജില്ല രണ്ടാം റണ്ണർ അപ്പായി.

സമാപന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ജോയ് വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജെ.ആർ. രാജേഷ്, ജില്ലാ ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എം. ബിന്ദു, കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. പ്രകാശ്, എറണാകുളം ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി അഖിൽ എം. നായർ നന്ദി തുടങ്ങിയവർ സംസാരിച്ചു.