കോതമംഗലം : കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ. ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എം.എൽ.എ. ആശങ്ക രേഖപ്പെടുത്തി. കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് 30-ന് വൈകീട്ട് 5-ന് റോഡ് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി. കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നിർമാണം വൈകാൻ കാരണം. ഒക്ടോബർ 15 വരെ കരാറുകാരന് സമയം അനുവദിക്കാനും അതിനകം പ്രവൃത്തി പൂർത്തിയാക്കാത്തപക്ഷം കരാർ റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. മൂന്നുമാസത്തിനകം പുതിയ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം പൂർത്തീകരിക്കും. ബൈപ്പാസ് പൂർത്തീകരണം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് നിർണായകമാണ്.

To advertise here,

പട്ടയത്തിന് 6500 അപേക്ഷ

:കുട്ടംപുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ, കല്ലേലിമേട് പ്രദേശങ്ങളിലെ പട്ടയ നടപടികൾ വേഗത്തിലാക്കും. പട്ടയം ലഭിക്കാനുള്ള 460 പേരുടെ നടപടികൾ അടിയന്തരമായി പൂർത്തിയാക്കും. ഇതിൽ 50 പേരുടെ പട്ടയം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവർക്ക് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പട്ടയം വിതരണം ചെയ്യും. ശേഷിക്കുന്നവരുടേത് സമയബന്ധിതമായി പൂർത്തിയാക്കും.വനഭൂമിക്ക് പുറത്തുള്ള അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന്റെ ഭാഗമായി കോതമംഗലത്ത് പ്രത്യേക തഹസിൽദാരുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിൽ ഏകദേശം 6,500 അപേക്ഷകൾ ലഭിച്ചതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷിബു തെക്കുംപുറം എം.എൽ.എ. ആവശ്യപ്പെട്ടു.കനാൽ അറ്റകുറ്റപ്പണി യോഗം ഒക്ടോ. 5-ന്ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായി അധികമായി 2 കോടി രൂപ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിനെ സമീപിച്ച് വേഗത്തിൽ പൂർത്തിയാക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകൾക്കും കോതമംഗലം നഗരസഭയ്ക്കും പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികളും മോശം നിലയിലുള്ള റോഡുകളുടെ നിർമാണവും എത്രയും വേഗം പൂർത്തിയാക്കാൻ യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഒക്ടോബർ 5-ന് വൈകീട്ട് 3-ന് നടക്കും. കോതമംഗലം മാർത്തോമ്മ ചെറിയപള്ളി പെരുന്നാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും യോഗത്തിൽ എം.എൽ.എ. ഉന്നയിച്ചു.