ചെറായി : ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി ആഘോഷങ്ങൾ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. ചടങ്ങിന്റെ ഭാഗമായി എടവനക്കാട് അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗോപൂജ നടത്തി.
മേൽശാന്തി സ്മിതിൻ ദേവിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. തുടർന്ന് പിറന്നാൾ പ്രസാദ ഊട്ടും നടന്നു. നിരവധി ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങുകൾക്ക് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജയശീലൻ മനപ്പിള്ളി, സെക്രട്ടറി സനോജ് തച്ചങ്ങാട്ട് എന്നിവർ നേതൃത്വം നൽകി. രാവിലെമുതൽ വൈകീട്ടുവരെ ക്ഷേത്രം ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡനാമ ജപം സമർപ്പണം നടന്നു.
Published: 05 Sept 2026, 01:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented