പരപ്പനങ്ങാടി : ചിന്മയനഗർ, കാളികാവ്, കോട്ടത്തറ, മുങ്ങാത്തംതറ, മുണ്ടിയൻകാവ് എന്നീ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ പുത്തരിക്കൽ സംഗമിച്ച് മഹാശോഭായാത്രയായി ഉള്ളണം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി മണ്ഡലത്തിലെ ശ്രീരാമപുരം, അയോധ്യനഗർ, കെട്ടുങ്ങൽ, പൂരപ്പുഴ, പഴശ്ശി നഗർ, പുത്തൻപീടിക, മഥുരാപുരി ശോഭായാത്രകൾ പയനിങ്ങൽ ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ആവത്താൻവീട് ക്ഷേത്രപരിസരത്ത് തയ്യാറാക്കിയ മഥുരാപുരിയിൽ സമാപിച്ചു. ചെട്ടിപ്പടിയിലെ പ്രതാപ് നഗർ, കാരക്കുളങ്ങര, കോയംകുളം, ഝാൻസി നഗർ, കീഴ്‌ചിറ, നെടുവ, ഹരിപുരം, പഴയതെരു ശോഭായാത്രകൾ ചെട്ടിപ്പടി ജങ്ഷനിൽ സംഗമിച്ച് പുത്തൻതെരു ശ്രീ മഹാഗണപതിക്ഷേത്രത്തിൽ സമാപിച്ചു.

To advertise here,

എടവണ്ണപ്പാറ : നഗരസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലെ ശോഭായാത്രകൾ മഹാശോഭായാത്രയായി സംഗമിച്ചു.

 

അനന്തായൂർ വിവേകാനന്ദ ബാലഗോകുലം, ചെറുവായൂർ ദുർഗ്ഗാദാസ് ബാലഗോകുലം, തീണ്ടാപ്പാറ ശിവഗംഗ ബാലഗോകുലം ഒമാനൂർ, പൊന്നാട് ചുണ്ടലിങ്ങൽ അയ്യപ്പക്ഷേത്രം, ഏറാമ്പ്ര ശിവശക്തി ബാലഗോകുലം, ചീക്കോട് പാഞ്ചജന്യം ബാലഗോകുലം കാവുങ്ങൽ, എളമരം വിവേകാനന്ദ ബാലഗോകുലം, പുറയൂർ ദ്വാരക ബാലഗോകുലം, വലിയ കുറ്റിശ്ശേരി മഹാവിഷ്ണുക്ഷേത്രം, വെട്ടത്തൂർ ശ്രീകൃഷ്ണ ഭജനമഠം, കോട്ടോൽ കരിയാത്തൻകാവ് പറപ്പൂർ, പഴേടത്ത് മഹാശിവക്ഷേത്രം വാവൂർ, അരീപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എടവണ്ണപ്പാറ, ശ്രീകൃഷ്ണ ഭക്തജനസമിതി ഇരുപ്പൻ തൊടി, അയ്യപ്പക്ഷേത്രം തടപ്പറമ്പ് എന്നിവിടങ്ങളിലെ പ്രാദേശിക ശോഭായാത്രകൾ വലിയ കുറ്റിശ്ശേരി ക്ഷേത്രപരിസരത്ത് സംഗമിച്ചാണു മഹാശോഭായാത്രയായി എടവണ്ണപ്പാറ ടൗണിലൂടെ വന്ന് ചെറുകുറ്റിശ്ശേരി വിഷ്ണുഭഗവാൻ ക്ഷേത്രത്തിൽ സമാപിച്ചത്. കൊണ്ടോട്ടി: ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടിയ സന്ധ്യയിൽ നാട് അമ്പാടിയായി. വിവിധ സ്ഥലങ്ങളിൽ ശോഭായാത്രകൾ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് മിഴിവേകി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.

ചിറയിൽ അയ്യപ്പക്ഷേത്രം, മാരാത്തംകുണ്ട് വിഷ്ണുക്ഷേത്രം, പഠിപ്പുകണ്ടം എന്നിവിടങ്ങളിൽനിന്നു വന്ന ശോഭായാത്രകളും, നെടിയിരുപ്പു താന്നിക്കാട് ശിവക്ഷേത്ര ശോഭായാത്രയും ഒരുമിച്ചുചേർന്നു കൊണ്ടോട്ടി അയ്യപ്പക്ഷേത്രത്തിൽ സമാപിച്ചു. പൊയിലിക്കാവ് ക്ഷേത്രക്കമ്മിറ്റിയും നെടിയിരുപ്പു കോൺഗ്രസ് കമ്മിറ്റിയും ശോഭായാത്രകൾക്ക് സ്വീകരണങ്ങൾ നൽകി.

പള്ളിക്കൽ : പള്ളിക്കൽ മണ്ഡലത്തിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മഹാശോഭായാത്ര നടന്നു.

അഴിഞ്ഞിലശ്ശേരി വാരിയത്ത് മഹാവിഷ്ണുക്ഷേത്രം, ഓട്ടക്കാഞ്ഞിരം, പുൽപ്പറമ്പ് വിശ്വാമിത്ര ബാലഗോകുലം, മണക്കാട്ട് ശിവക്ഷേത്രം, ജവാൻസ് നഗർ, നെടുങ്ങോട്ടുമാട് വിഷ്ണുക്ഷേത്രം, കുറുന്തല ശിവക്ഷേത്രം, ഉണ്യാലുങ്ങൽ അയപ്പക്ഷേത്രം, മൊഴങ്ങല്ലൂർ ശിവക്ഷേത്രം, നെടുംകളരി അയ്യപ്പഭജനമഠം, പള്ളിക്കൽതെരു ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ശോഭായാത്രകൾ ആരംഭിച്ചു. സ്കൂൾപ്പടിക്ക് സമീപം സംഗമിച്ച് മഹാശോഭായാത്രയായി പള്ളിക്കൽകാവ് ഭഗവതീക്ഷേത്രാങ്കണത്തിൽ സമാപിച്ചു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ശോഭായാത്രയ്ക്ക് മിഴിവേകി.

തേഞ്ഞിപ്പലം: പുത്തൂർ പള്ളിക്കൽ, ദേവതിയാൽ, ചെനയ്ക്കൽ, ചുള്ളോട്ടുപറമ്പ്, കൊയപ്പ, അമ്പലപ്പടിവഴി വന്ന ശോഭായാത്രകൾ നീരോല്പലം പറമ്പത്ത് ശിവക്ഷേത്രത്തിൽ സമാപിച്ചു.

ചാലിപ്പറമ്പ്, പുല്ലഞ്ചേരി, പാറയിൽ, ചേലൂപ്പാടം, ശ്രീദുർഗ്ഗാ നഗർ ഭാഗങ്ങളിൽനിന്ന് വന്ന ശോഭായാത്രകൾ ഇടിമുഴിക്കൽ മഹാഗണപതിക്ഷേത്രത്തിൽ സമാപിച്ചു.

പുല്ലിപ്പറമ്പ് മാമ്പേക്കാട് ഭാഗത്തുനിന്ന് വന്ന ശോഭായാത്ര പുല്ലിപ്പറമ്പ് സുബ്രഹ്മണ്യ വിലാസം യു.പി. സ്കൂളിൽ സമാപിച്ചു. എളന്നുമ്മൽ പെരുമണ്ണശ്ശേരി മേനാട്ടിൽ ചേലക്കോട് കുറുമ്പ ഭഗവതീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര എളന്നുമ്മൽ ശിവക്ഷേത്രത്തിൽ സമാപിച്ചു. യൂണിവേഴ്സിറ്റി, വില്ലുന്നിയാൽ, ചെനക്കണ്ടി, മേലേരിക്കാവ്, ഒലിപ്രംകടവ്, മണിക്കുളത്ത് പറമ്പ് ഭാഗങ്ങളിൽനിന്ന് വന്ന ശോഭായാത്ര പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ സമാപിച്ചു.

അത്തിക്കൽ, അരീപാറ, ചെനയ്ക്കലങ്ങാടി, മാതാപ്പുഴ ശോഭായാത്രകൾ തൃക്കണ്ണൂർ ശിവക്ഷേത്രത്തിൽ സമാപിച്ചു. പാപ്പന്നൂർ ശിവക്ഷേത്രം, അയോദ്ധ്യാപുരി, ദേവർകുറ്റി ക്ഷേത്രം, ചേളാരി, നെച്ചിക്കാട് പടിക്കൽ, ആലുങ്ങൽ, വെളിമുക്ക്, ഭാഗങ്ങളിൽനിന്ന് വന്ന ശോഭായാത്രകൾ കാട്ടുവാച്ചിറ ശ്രീഭഗവതീക്ഷേത്രത്തിൽ സമാപിച്ചു.

പെരുവള്ളൂർ, ദുർഗാപുരം, മാത്തഞ്ചേരിമാട്, ഇല്ലത്തുമാട്, നടുക്കര, കൂമണ്ണ, കേർന്നല്ലൂർ, തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്ന ശോഭായാത്രകൾ പറമ്പിൽപ്പീടിക മഥുരാപുരിയിൽ സമാപിച്ചു. സമാപനസ്ഥലങ്ങളിൽ ഭജന, പ്രസാദവിതരണം എന്നിവ നടന്നു.

വള്ളിക്കുന്ന് : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വള്ളിക്കുന്ന്, അരിയല്ലൂർ മണ്ഡലങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മഹാശോഭായാത്രകൾ നടന്നു.

വള്ളിക്കുന്ന് മണ്ഡലത്തിലെ ശോഭായാത്രകൾ നെറുങ്കൈതക്കോട്ട ക്ഷേത്രസന്നിധി, ആനങ്ങാടി റെയിൽവേഗേറ്റ് പരിസരം, പരുത്തിക്കാട് ശാസ്താപുരം ഭജനമഠം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് തപസ്യനഗറിൽ പ്രത്യേകം സജ്ജമാക്കിയ അമ്പാടിയിൽ സംഗമിച്ച് സമാപിച്ചു. വിവിധ ബാലഗോകുലങ്ങളിൽനിന്നുള്ള കുട്ടികളും രക്ഷിതാക്കളും ഭക്തജനങ്ങളും ശോഭായാത്രയിൽ പങ്കെടുത്തു.

അരിയല്ലൂർ മണ്ഡലത്തിലെ മഹാശോഭായാത്ര അധികാരിക്കോട്ട ശ്രീകുരുംബ ഭഗവതീക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ വഴി ശ്രീരവിമംഗലം മഹാവിഷ്ണുക്ഷേത്രസന്നിധിയിൽ സമാപിച്ചു.