അരീക്കോട് : തളർന്നശരീരം കാരണം നേരിട്ട അവശതകൾക്കോ നഷ്ടങ്ങൾക്കോ ഇല്ലായ്മകൾക്കോ തളർത്താൻ കഴിയാത്ത ആത്മവിശ്വാസമായിരുന്നു ഉണ്ണിമോയി ഉമ്മിണിയിൽ എന്ന കവിയുടെ കരുത്തെന്ന് ഉമ്മിണിയിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു.

To advertise here,

 

തൃക്കളയൂർ പോലൊരു ഉൾഗ്രാമത്തിലിരുന്ന് മുക്കാൽനൂറ്റാണ്ട് മുൻപേ സ്ത്രീകൾക്കുവേണ്ടി തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കാലത്തിനുമുൻപേ സഞ്ചരിക്കുന്നവയായിരുന്നു- പറക്കാട് കവിയുടെ ഗൃഹാങ്കണത്തിൽ നടന്ന അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ കുടുംബകോടതി ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനംചെയ്തു. പാറമ്മൽ അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. ജലജപ്രസാദ് അനുസ്മരണപ്രഭാഷണം നടത്തി. ഇ. അഭിരാമി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അബൂബക്കർ, വാർഡംഗം വിജയലക്ഷ്മി, നജീബ്‌ ഉമ്മിണിയിൽ, ഉണ്ണിക്കൃഷ്ണൻ, ഗഫൂർ കുറുമാടൻ, രശ്‌മി, ഉണ്ണി കിഴക്കുമ്പാട്‌, ടി.കെ. ഷുക്കൂർ, ലുക്ക്മാൻ അരീക്കോട് തുടങ്ങിയവർ നേതൃത്വംനൽകി.