പനജി: വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് (തിമിംഗില ഛര്‍ദി) പിടികൂടി ഗോവ പോലീസ്. തിമിംഗില ഛര്‍ദി കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. ഗോവ സ്വദേശികളായ സായ്നാഥ് (50), രത്നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സംഗോം ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് കാറില്‍ കൊണ്ടുപോവുകയായിരുന്ന 5.75 കിലോഗ്രാം ഭാരം വരുന്ന തിമിംഗില ഛര്‍ദി പോലീസ് പിടികൂടിയത്. പെര്‍ഫ്യൂം വ്യവസായത്തില്‍ സാധാരണയായി ഈ തിമിംഗില ഛര്‍ദി ഉപയോഗിക്കാറുണ്ട്.
സ്പേം തിമിംഗിലങ്ങളുടെ കുടലിലാണ് (intestine) ആംബര്‍ഗ്രിസ് ഉത്പാദിപ്പിക്കപ്പെടുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ രണ്ടില്‍പ്പെടുന്ന സ്പേം തിമിംഗിലങ്ങളുടെ ആംബര്‍ഗ്രീസ് അഥവാ തിമിംഗില ഛര്‍ദി കൈവശം വെക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. തിമിംഗില ഛര്‍ദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: whale vomit have been seized by police in goa
Published: 06 Jun 2025, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented