ഫുകുഷിമ: ആണവമാലിന്യം കലര്‍ന്ന ജലം ഒഴുക്കിവിടാനുള്ള ജപ്പാന്റെ പദ്ധതി വിലയിരുത്താന്‍ യു.എന്‍. സമുദ്രത്തില്‍ തള്ളുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കുമെന്ന് യു.എന്‍ ന്യുക്ലിയര്‍ ടാസ്‌ക് ഫോഴ്‌സ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. തകര്‍ന്ന  ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് ആണവ മാലിന്യം കലര്‍ന്ന ജലം ഒഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടല്‍. 

To advertise here,

നിലവില്‍ ഫുകുഷിമയില്‍ നിന്നുള്ള സമുദ്ര ആഹാരങ്ങള്‍ക്ക് സൗത്ത് കൊറിയ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ വന്ന വിലക്ക് വീണ്ടും ആണവ മാലിന്യം തള്ളുകയാണെങ്കില്‍ സൗത്ത് കൊറിയ നീക്കാനുള്ള സാധ്യതകളും കുറവാണ്. മത്സ്യബന്ധനത്തെയും താറുമാറാക്കുന്ന പദ്ധതിക്ക് എതിരെ മത്സ്യബന്ധകരും രംഗത്ത് എത്തിയിട്ടുണ്ട്.

നിലവില്‍ പൊതുജനങ്ങള്‍ ആണവമാലിന്യം കലര്‍ന്ന ജലം ടോക്കിയോയില്‍ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടോക്കിയോ നഗര പ്രദേശമായതിനാലാണിത്. തുടര്‍ച്ചയായുള്ള മഴ മൂലം ആണവ നിലയത്തിലെ മലിനജലത്തിന്റെ അളവ് ക്രമാതീതമായി ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിദിനം 150 ടണ്‍ മലിനജലമാണ് പ്ലാന്റില്‍ കുമിഞ്ഞു കൂടിയത്.

Content Highlights: un to review japan's plan to release nuclear waste