
തിരുവനന്തപുരം: മാതൃഭൂമിയും ഫെഡറല്‍ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2024-25 അധ്യയന വര്‍ഷത്തെ പോസ്റ്ററുകള്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു പ്രകാശനം ചെയ്തു.
'പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃഭൂമി സീഡ് പദ്ധതി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളെ പ്രകൃതിയോടു ചേര്‍ത്തുനിര്‍ത്താനും സീഡിനു കഴിഞ്ഞു. സമൂഹനന്മ കുട്ടികളിലൂടെയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു.'മരങ്ങള്‍ കൂടിയാലേ ചൂടു കുറയൂ' എന്നതാണ് പോസ്റ്റര്‍ സന്ദേശം.
Content Highlights: seed poster launch, v venu
Published: 01 Jun 2024, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented