
കോഴിക്കോട്: ചാലിയാറിന്റെ തീരത്ത് പൂന്തോട്ടംപോലെ മനോഹരമായ എളമരം ബി.ടി.എം.ഒ. യു.പി. സ്‌കൂൾ സീഡ് അംഗങ്ങൾ പഠനത്തോടൊപ്പം ചേർത്തുപിടിക്കുന്ന കുറച്ചുകാര്യങ്ങളുണ്ട്. പ്രകൃതിപരിപാലനവും കൃഷിയറിവും പ്രായമുള്ളവരോടുള്ള കരുതലുമൊക്കെ അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. അതിനുള്ള തെളിവാണ് മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ 2025-26 അധ്യയനവർഷത്തെ സംസ്ഥാനതലത്തിലെ മികച്ചവിദ്യാലയത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരനേട്ടം.
രണ്ടാംസ്ഥാനം ഇടുക്കി പോത്തിൻകണ്ടം എസ്.എൻ.യു.പി. സ്‌കൂളും മൂന്നാംസ്ഥാനം ആലപ്പുഴ ആഞ്ഞിലപ്ര ഗവ. യു.പി. സ്‌കൂളും കരസ്ഥമാക്കി. ഒന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000, 50,000 രൂപയും സമ്മാനമായി നൽകും.
കേരളത്തിലെ പരിസ്ഥിതി ബോധവത്കരണചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് 17 വർഷങ്ങളിൽ സീഡ്( സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവയൺമെന്റൽ ഡിവലപ്മെന്റ്) നേടിയെടുത്തത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തോടെ 2009-ൽ ആരംഭിച്ച സീഡ് പദ്ധതിയിൽ ഇന്ന് ഏഴായിരത്തോളം സ്‌കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാർഥികളും ആയിരക്കണക്കിന് അധ്യാപകരും സജീവമാണ്.
എ.യു.പി. സ്‌കൂൾ പൊതാവൂർ- കാസർകോട്, ഗുഡ്വിൽ ഇംഗ്ലീഷ് സ്‌കൂൾ പൂക്കോട്ടുംപാടം- മലപ്പുറം, കൊയ്പള്ളി കാരാണ്മ എച്ച്.എസ്. -ആലപ്പുഴ എന്നീ വിദ്യാലയങ്ങൾ മികച്ച ഷോർട്ട് ഫിലിമിനുള്ള സംസ്ഥാനതല പുരസ്‌കാരം സ്വന്തമാക്കി.
Content Highlights: Elamaram BTMO UP School wins the top Green School Award., Recognition for environmental conservation and social care projects., SEED program has empowered students across 7,000 schools for 17 years., Cash prizes awarded for top schools and best short film entries.
Published: 11 Mar 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented