ന്യൂഡല്‍ഹി: ഗുരുതര വംശനാശഭീഷണി നേരിടുന്ന റെഡ്-ക്രൗണ്‍ഡ് റൂഫ്ഡ് ആമകളെ ഗംഗാനദിയില്‍ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. നദിയെ മാലിന്യമുക്തമാക്കി അതിന്റെ ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാ​ഗമായാണ് ഇവയെ നദിയില്‍ വളർത്തുന്നത്.

To advertise here,

ഏതാനും ആമകളെ ഹൈദര്‍പുര്‍ തണ്ണീര്‍ത്തടത്തിലും കുറച്ചെണ്ണത്തെ ഗംഗാ നദിയിലുമാണ് നിക്ഷേപിച്ചത്. 20 എണ്ണത്തെ ഉത്തര്‍പ്രദേശിലെ ഹൈദര്‍പുര്‍ തണ്ണീര്‍ത്തടത്തിലും വളർത്തുമെന്ന് കേന്ദ്ര ജല്‍ ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ എക്‌സില്‍ കുറിച്ചു. 

ഓരോ ആമയുടെ ശരീരത്തിലും ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഇവയെ നിരീക്ഷിക്കുന്നതിന് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഇവയുടെ നീക്കങ്ങളും പരിസ്ഥിതിയുമായി ഇടപെടലുകളും തുടര്‍നിരീക്ഷണത്തിന് വിധേയമാക്കും. അടുത്ത രണ്ടുവര്‍ഷക്കാലത്തേക്ക് നിരീക്ഷണം തുടരും.

ഗംഗാ നദിയില്‍ കഴിഞ്ഞ 30 വര്‍ഷക്കാലം പ്രായപൂര്‍ത്തിയായ റെഡ്-ക്രൗണ്‍ഡ് റൂഫ്ഡ് ആമകളുടെ സാന്നിധ്യം രേഖപ്പെടുത്തിയില്ല. വടക്കെ ഇന്ത്യയില്‍ ഇവ പൂര്‍ണമായും ഇല്ലാതായതായാണ് റിപ്പോര്‍ട്ട്.