ന്യൂഡൽഹി: യമുനാ ശുചീകരണത്തിനായി ഒരുപാട് പണം ചെലവഴിച്ചിട്ടും നദി കൂടുതൽ മലിനമാവുകമാത്രമാണ് സംഭവിച്ചതെന്ന് സുപ്രീംകോടതി. നദീതീരത്തെ നഗരങ്ങളുടെ ഭരണകൂടങ്ങളെല്ലാം അതിന് ഉത്തരവാദികളാണെന്നും ജസ്റ്റിസ് മനോജ് ശർമ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
യമുനയിലേക്ക് തുറന്നുവിടുന്ന 520 ഓടകളിലൂടെ പ്രതിഫലിക്കുന്നത് നദീതീരത്തുവരുന്ന നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഭരണകൂടങ്ങളുടെ പോരായ്മകളാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് വൻതോതിൽ പണം ചെലവഴിച്ചിട്ടും യമുന കൂടുതൽ മലിനമാകുന്നതല്ലാതെ വൃത്തിയാവാത്തത്. അതിനാൽ യമുനാനദി ഓരോ സംസ്ഥാനത്തേക്കും പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന സ്ഥലങ്ങളിലെ വെള്ളത്തിന്റെ നിലവാരം നിരീക്ഷിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് (സി.പി.സി.ബി.) കോടതി ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്തുകൂടിയോ ഏതെങ്കിലും ജില്ലയിലൂടെയോ കടന്നുപോകുമ്പോൾ നദിയിലെ വെള്ളം കൂടുതൽ മലിനപ്പെടുന്നെങ്കിൽ അവിടുത്തെ അധികാരികൾ അതിന് ഉത്തരവാദികളായിരിക്കും. അവർക്ക് എത്ര പിഴ ചുമത്തണമെന്ന് നിശ്ചയിക്കാനുള്ള ഫോർമുല തയ്യാറാക്കാനും സി.പി.സി.ബി.യോട് കോടതി ആവശ്യപ്പെട്ടു.
Content Highlights: Supreme Court highlights that Yamuna is getting more polluted despite heavy spending., Court blames municipal and state administrations along the riverbanks., CPCB instructed to monitor water quality at state entry and exit points., Authorities will face fines calculated via a new CPCB formula if pollution increases under their jurisdiction.
Published: 17 Nov 2026, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented