പാലക്കാട്: നെല്ലിയാമ്പതി മലനിരകളിൽ മരങ്ങളിൽ പറ്റിവളരുന്ന പുതിയ ഇനം പായൽച്ചെടിയെ ഗവേഷകർ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1400 മീറ്റർ ഉയരത്തിലുള്ള നെല്ലിയാമ്പതിയിലെ ഹിൽട്ടോപ്പ് മേഖലയിൽ നടത്തിയ പഠനത്തിലാണ് ഈ സൂക്ഷ്മസസ്യത്തെ കണ്ടെത്തിയത്. കണ്ടെത്തിയ സ്ഥലത്തിന്റെ ഓർമയ്ക്കായി സസ്യത്തിന് 'മാക്രോമിട്രിയം നെല്ലിയാമ്പതിയാനം' എന്നു പേരിട്ടു.
ഒറ്റനോട്ടത്തിൽ ഇതിന്റെ സ്‌പോറോഫൈറ്റ് ചെറിയ കൂൺ സമാനമായതാണ്, മാത്രമല്ല ഇതിന്റെ ഇലകളുടെ രൂപവും ആന്തരിക ഘടനയും മറ്റു മാക്രോമിട്രിയം ഇനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജനിതക പരിശോധനയിലൂടെയാണ് പുതിയ ഇനമാണെന്ന് ശാസ്ത്രസംഘം സ്ഥിരീകരിച്ചത്.
സസ്യശാസ്ത്ര ഗവേഷക ഡോ. എസ്. സജിത മേനോനും കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര അധ്യാപിക ഡോ. സി. മഞ്ജു നായരുമാണ് കണ്ടെത്തലിന് നേതൃത്വം നൽകിയത്. ജർമ്മനിയിലെ ബോൺ സർവ്വകലാശാലയിലെ ഡോ. ഡീറ്റ്മാർ ക്വാൻഡ്, സ്‌പെയിനിലെ മാഡ്രിഡ് റോയൽ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞൻ ഡോ. ഹെസൂസ് മുന്യോസും ഗവേഷണ ദൗത്യത്തിൽ പങ്കാളികളായി. സ്പെയിനിലെ ശാസ്ത്ര മാഗസിനായ 'അനാലേസ് ദെൽ ഹാർദീൻ ബോതാനീക്കോ ദെ മദ്രീദ്' 2026 ജൂൺ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പുതിയ സസ്യത്തിന്റെ ചിത്രമാണ് ലക്കത്തിന്റെ മുഖചിത്രം.
Content Highlights: New moss species discovered in Kerala’s Nelliyampathy hills
Published: 18 Nov 2026, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented