ലോകത്തെ ഏറ്റവും വിചിത്രമായ ജീവികളുടെ പട്ടികയെടുത്താൽ മുൻനിരയിൽത്തന്നെ ഉണ്ടാകുന്ന ജീവികളാണ് ഗോബ്ലിൻ സ്രാവുകൾ. തലയ്ക്കുതാഴെയുള്ള വിചിത്രരൂപത്തിലെ വായയാണ് ഏറ്റവും വിരൂപിയായ കടൽജീവികളുടെ കൂട്ടത്തിൽ ഇതിന് സ്ഥാനംനൽകിയത്. ഇപ്പോഴിതാ ജീവനോടെയുള്ള ഗോബ്ലിൻ സ്രാവുകളുടെ ദൃശ്യങ്ങൾ ആദ്യമായി പകർത്തിയിരിക്കയാണ് ശാസ്ത്രജ്ഞർ.
ആർ.വി. ഡ്രാഗൺ എന്ന കപ്പലിൽ പര്യവേക്ഷണത്തിനുപോയ ഓസ്ട്രേലിയൻസംഘം ശാന്തസമുദ്രത്തിലെ ടോങ്കോ കിടങ്ങിൽനിന്നും, യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയിലെ പര്യവേക്ഷണസംഘം ജാർവിസ് ദ്വീപിന് സമീപത്തുനിന്നുമാണ് അപൂർവങ്ങളിലപൂർവമായ ഇവയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇരുകൂട്ടരുടെയും പഠനം ജേണൽ ഓഫ് ഫിഷ് ബയോളജിയിൽ പ്രസിദ്ധീകരിച്ചു.
സാധാരണനിലയിൽ ഗോബ്ലിൻ സ്രാവുകളുടെ വായ തലയ്ക്കുള്ളിലാണുള്ളത്. അസാമാന്യനീളമുള്ള മൂക്കുപയോഗിച്ചാണ് അവ ഇരയെ കണ്ടെത്തുന്നത്. ഇര അടുത്തുവന്നാലുടൻ തലയ്ക്കുള്ളിൽനിന്ന് വായ പുറത്തേക്കുനീണ്ടുവന്ന് ഇരയെ അകത്താക്കുകയാണ് ചെയ്യുന്നത്. ഈ കാഴ്ച ഒരു പ്രേതസിനിമയിലെ രംഗത്തിന് സമാനമാണെന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം 12.5 കോടി വർഷമായി കാര്യമായ മാറ്റങ്ങളൊന്നും വരാത്ത സ്പീഷീസാണ് ഗോബ്ലിൻ സ്രാവുകൾ.
Content Highlights: First-ever live footage of Goblin sharks captured by researchers., Footage recorded near Tonga Trench and Jarvis Island., Unique hunting mechanism involves a jaw that extends from the head., Goblin sharks are an ancient species with 125 million years of minimal evolution.
Published: 17 Jun 2026, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented