ബ്രസീലിയൻ തീരത്തോടടുത്ത സമുദ്രത്തിൽ നടന്ന ജീവശാസ്ത്ര പര്യവേക്ഷണത്തിൽ 31 പുതിയ സ്പീഷീസുകളെയാണ് വെറും രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തിയിരിക്കുന്നത്. 'ദി സ്റ്റവിഡ്' എന്നു വിളിപ്പേരുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ റെക്കോഡ് വേഗത്തിലാണ് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
അതിവേഗം ചലിക്കുന്ന ഒരുതരം ഗോസാമർ പുഴു, ഒൻപത് കടൽച്ചൊറികൾ (ജെല്ലിഫിഷ്), കടൽച്ചൊറികളോടും പവിഴപ്പുറ്റുകളോടും ബന്ധമുള്ള കോളനികളായി ജീവിക്കുന്നതരം ഏഴ് സൈഫോണോഫോറുകൾ, ഏഴ് കോമ്പ് ജെല്ലികൾ അഥവാ റ്റീനോഫോർ, അറകളിൽ ജീവിക്കുന്ന വാൽമാക്രിയെപ്പോലെയുള്ള നാല് ലാർവേസിയനുകൾ, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻകഴിയുന്ന ഏകകോശജീവികളായ രണ്ട് ഭീമൻ റൈസാരിയനുകൾ തുടങ്ങിയവയാണ് പുതിയ അതിഥികൾ.
യു.എസ്., ഓസ്ട്രേലിയ, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പര്യവേക്ഷണത്തിൽ പങ്കെടുത്തത്.
Content Highlights: Discovery of 31 unique marine species within two weeks., Utilization of 'The Stuwid' advanced exploration technology., International collaboration involving scientists from the US, Australia, Brazil, and Japan., Species list includes jellyfish, siphonophores, ctenophores, and giant rhizarians.
Published: 02 Jul 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented