അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. വേള്‍ഡ് മെറ്ററിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രധാനമായും മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യമാണ് വര്‍ധിച്ചത്. 2021 ലെ കണക്കുകള്‍ പ്രകാരമാണിത്. കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നിങ്ങനെയുള്ള ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യത്തിലാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്.
2020 മുതല്‍ 2021 വരെയുള്ള കാലയളവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വര്‍ധനവ് കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നതാണെന്നും പഠന റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. മീഥെയ്‌ന്റെ അളവ് ഏറ്റവും ഭീകരമെന്നും പഠനങ്ങള്‍.
സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് രേഖപ്പെടുത്താന്‍ ആരംഭിച്ചപ്പോഴുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മീഥെയ്ന്‍ അളവ് 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്. മനുഷ്യ പ്രേരിത ഘടകങ്ങളാണ് ഇതിന് പിന്നിലെന്നും പഠന റിപ്പോര്‍ട്ട്.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം 1990 നും 2021 നുമിടയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കാര്‍ബണ്‍ ഡയോക്‌സൈഡില്‍ മാത്രം 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.കാര്‍ബണ്‍ ഡയോക്‌സൈഡ് (415.7 പാര്‍ട്ട്‌സ് പെര്‍ മില്ല്യണ്‍ -ppm), മീഥെയ്ന്‍ (1908 പാര്‍ട്ട്‌സ് പെര്‍ ബില്ല്യണ്‍-ppb), നൈട്രസ് ഓക്‌സൈഡ് (334.5 പാര്‍ട്ട്‌സ് പെര്‍ ബില്ല്യണ്‍-ppb)വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് (1850-1900) മുമ്പ് ഇത് യഥാക്രമം 149 %, 262 %, 124 % എന്നിങ്ങനെയായിരുന്നു.
Content Highlights: presence of greenhouse gases in atmosphere shows a hike
Published: 27 Oct 2022, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented