എല്ലാവർഷവും മുംബൈയിലുടനീളമുള്ള 50 അഴുക്ക് ചാലുകളിൽ നിന്നാണ് ഏകദേശം 50 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം അറബിക്കടലിലേക്ക് ഒഴുകിയെത്തുന്നത്.

മുംബൈ: മുംബൈ കടലിൽ ഒരുവർഷമെത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്. സമുദ്രങ്ങളിൽനിന്നും നദികളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മലിനീകരണം നീക്കംചെയ്യുന്നതിനായി പ്രവർത്തിക്കുന്ന നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ദി ഓഷ്യൻ ക്ലീൻഅപ്പ് നടത്തിയ ഒരുവർഷം നീണ്ടുനിന്ന പഠനത്തിലാണ് ഈ വിവരം.
എല്ലാവർഷവും മുംബൈയിലുടനീളമുള്ള 50 അഴുക്ക് ചാലുകളിൽ നിന്നാണ് ഏകദേശം 50 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം അറബിക്കടലിലേക്ക് ഒഴുകിയെത്തുന്നത്.
2024 മേയ് മുതൽ 2025 മേയ് വരെ നടത്തിയ പഠനത്തിൽ മുംബൈ മെട്രപൊളിറ്റൻ മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം താനെ കടലിടുക്ക്, മലാഡ് കടലിടുക്ക്, വസായ് കടലിടുക്ക് എന്നിവയിൽനിന്നാണ്.
220 കിലോമീറ്റർ തീരപ്രദേശം, 152 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകൾ, 107 സംരക്ഷിത ഇനങ്ങൾ, സമുദ്ര ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന 19 ലക്ഷം ജീവിവർഗം എന്നിവയെ ഇത് സാരമായി ബാധിക്കുന്നുണ്ട്.
പ്ലാസ്റ്റിക് കടലിലേക്ക് എത്തിച്ചേരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങൾ മഴക്കാലത്തിനുമുൻപ് സ്ഥാപിക്കാൻ ദി ഓഷ്യൻ ക്ലീൻഅപ്പ് ഉദ്ദേശിക്കുന്നുണ്ട്. 61 മുതൽ 92 ടൺ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാൻ ഇത്തരം ഉപകരണങ്ങളിലൂടെ കഴിയും.
വേലിയേറ്റ സമയത്ത് മാലിന്യം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
വാഷി കടലിടുക്കിൽ, വേലിയേറ്റത്തോടൊപ്പം പതിനായിരക്കണക്കിന് കിലോ പ്ലാസ്റ്റിക് പലപ്പോഴും എത്തുന്നുണ്ട്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.), മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എം.പി.സി.ബി.) എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പഠനം.
Content Highlights: An estimated 5 million kg of plastic waste flows into the Mumbai sea annually., The finding is based on a year-long study by the Netherlands-based 'The Ocean Cleanup'., This pollution severely impacts 220 km of coastline and a vast marine ecosystem., Interceptor devices are planned to be installed before the monsoon to capture plastic waste.
Published: 04 Mar 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented