
ചെര്‍ണോബിലിന് ശേഷമുള്ള ഏറ്റവും വലിയ ആണവദുരന്തമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫുക്കുഷിമ ആണവനിലയ ദുരന്തം. 2011-ല്‍ തീവ്രത 9 രേഖപ്പെടുത്തിയ ഭൂകമ്പം മൂലം ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റ് വെള്ളക്കെട്ടിലായി. ഒന്നരലക്ഷത്തിലധികം ആളുകളെയാണ് സമീപപ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചത്. പ്ലാന്റ് ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
ഇപ്പോഴിതാ ഫുക്കുഷിമ പ്ലാന്റില്‍ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് മലിനജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ ചൈനയും ദക്ഷിണ കൊറിയയും എതിര്‍ക്കുന്നുണ്ട്. നിലവില്‍ ന്യുക്ലിയര്‍ റിയാക്ടറുകള്‍ തണുപ്പിക്കുന്നതിനാവശ്യമായ ജലം സൂക്ഷിക്കാനുള്ള സ്ഥലം ആണവനിലയത്തിലില്ല. ജപ്പാനിലെ പൊതുജനങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും ആശങ്ക പരിഗണിക്കാതെയാണ് രണ്ടു വര്‍ഷ പഠനകാലയളവിന് ശേഷം റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി പുറത്തുവിട്ടതെന്ന് വിമര്‍ശനമുണ്ട്.
കടലിലേക്ക് മലിനജലം ഒഴുക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. റേഡിയോ ആക്ടീവ് ഘടകങ്ങൾ ഫില്‍റ്റര്‍ ചെയ്താണ് വെള്ളം പുറത്തേക്ക് വിടുന്നതെന്നാണ് അധികൃതരുടെ വാദം. മലിന ജലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രിറ്റിയം, കാര്‍ബണ്‍ 14 തുടങ്ങിയവ മാത്രമേ ഉള്ളൂവെന്നാണ് പ്ലാന്റ് അധികൃതര്‍ പറയുന്നത്.
മലിനജലം പസഫിക് സമുദ്രത്തിലെത്തുന്ന ആശങ്ക പരിഗണിച്ച് കടലിലെ ഉപ്പ് വന്‍തോതില്‍ ശേഖരിച്ച് കഴിഞ്ഞു ദക്ഷിണകൊറിയ. ജപ്പാനിലെ പ്രാദേശിക മത്സ്യബന്ധന സമൂഹവും ആശങ്കയിലാണ്. 1971-ലാണ് ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റ് ആദ്യമായി കമ്മീഷന്‍ ചെയ്യുന്നത്. 2011-ലെ സുനാമിക്കും ഭൂകമ്പത്തിനും ശേഷം ആണവ നിലയത്തിലെ പല റിയാക്ടറുകളും തകരാറിലായി. ഇതിന് ശേഷമാണ് പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.
Content Highlights: International Atomic Energy Agency approves the release of waste water into sea
Published: 05 Jul 2023, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented